യു.എ.ഇ പൗരന്മാര്‍ക്ക് ഇന്ത്യ ഉള്‍പെടെ 14 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്
അവധിക്കാലവും കോവിഡ് വ്യാപനവും മുൻനിർത്തിയാണ് നടപടി
ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യു.എ.ഇ പൗരന്മാർക്ക് വിലക്ക്. കോവിഡ് വ്യാപനവും അവധിക്കാലവും മുൻനിർത്തിയാണ് യാത്രാ നിയന്ത്രണമെന്ന് യു.എ.ഇ അധികൃതർ വിശദീകരിച്ചു.
ഇന്ത്യക്കു പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, നൈജീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപെടുത്തിയത്. ഈ രാജ്യങ്ങളിലുള്ളവർക്ക് യു.എ.ഇയിലേക്ക് വരാൻ നേരത്തെ വിലക്കേർപെടുത്തിയിരുന്നു.
അവധിക്കാലത്ത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പതിവുണ്ട് യു.എ.ഇ പൗരന്മാർക്ക്. ഈ രാജ്യങ്ങളിൽ കോവിഡ് രൂക്ഷമായതിനാൽ പൗരന്മാർക്ക് സംരക്ഷണമൊരുക്കുകയെന്നതും യാത്രാവിലക്കിന് ഉദ്ദേശമുണ്ട്.
അവധി ആഘോഷിക്കാൻ വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ അറിയിച്ചിരുന്നു. അതേസമയം, നയതന്ത്ര ഉദ്യോഗസ്ഥർക്കും അടിയന്തിര ചികിത്സയ്ക്ക് പോകുന്നവർക്കും അനുമതി നേടിയ ബിസിനസുകാർക്കും യാത്ര ചെയ്യുന്നതിന് തടസമുണ്ടാകില്ല.
Adjust Story Font
16