Quantcast

യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു; സുൽത്താൻ അൽ നിയാദിയെ മന്ത്രിസഭയിൽ

യുവജനകാര്യ സഹ മന്ത്രിയായാണ് പുതിയ​ നിയമനം

MediaOne Logo

Web Desk

  • Published:

    6 Jan 2024 6:35 PM GMT

UAE cabinet reshuffles
X

യു.എ.ഇ: യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. ബഹിരാകാശ സഞ്ചാരിയും ശാസ്ത്രജ്ഞനുമായ സുൽത്താൻ അൽ നിയാദിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. യുവജനകാര്യ സഹ മന്ത്രിയായാണ് പുതിയ​ നിയമനം.​ മന്ത്രിസഭയുടെ​​ പുനസംഘടന വിവരങ്ങൾ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആണ്​ പുറത്തുവിട്ടത്​. പ്രതിരോധകാര്യ സഹമന്ത്രിയായി മുഹമ്മദ്​ ഫസൽ അൽ മസ്​റൂയിയെ നിയമിച്ചതാണ്​ മന്ത്രിസഭയിലെ മറ്റൊരു സുപ്രധാന മാറ്റം.

അബൂദബി കിരീടവകാശിയുടെ കോർട്ട്​ അണ്ടർ സെക്രട്ടറിയും പ്രസിഡൻഷ്യൽ കോർട്ട്​ ഉപദേശകനുമായിരുന്നു ഇദ്ദേഹം. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ്​ മന്ത്രിയായിരുന്ന മറിയം അൽ മുഹൈരിക്ക്​ പുതിയ ചുമതലയും നൽകി. പ്രസിഡൻഷ്യൽ കോർട്ടിലെ ഇന്‍റർനാഷനൽ അഫേഴ്​സ്​ ഓഫിസിന്‍റെ തലവനായാണ്​ പുതിയ നിയമനം. കാബിനറ്റ്​ പദവിയോട്​ കൂടി ഈ പദവിയിലുണ്ടായിരുന്ന ഡോ. അംന അൽ ശംസിക്ക്​ പകരമായാണ്​ മുഹൈരിയെ നിയമിച്ചിരിക്കുന്നത്​​. അതേസമയം, ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ സാമ്പത്തിക ധനകാര്യ വകുപ്പിന്‍റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതല കൂടി ഏറ്റെടുക്കും.

പൊതു ജനങ്ങളിൽ നിന്ന്​ ലഭിച്ച അഭിപ്രായങ്ങളിൽ നിന്നാണ്​​ സുൽത്താൻ അൽ നിയാദിയെ മന്ത്രിയായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്ന്​ ശൈഖ്​ മുഹമ്മദ്​ വ്യക്​തമാക്കി. കഴിഞ്ഞ സെപ്​റ്റംബറിൽ യുവജന കാര്യ മന്ത്രി പദത്തിലേക്ക്​ യോഗ്യരായവരെ നാമനിർദേശം ചെയ്യാൻ യു.എ.ഇ വൈസ്​ പ്രസിഡന്‍റ്​ എന്ന നിലയിൽ ഇദ്ദേഹം പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്​ മണിക്കൂറുകൾക്കുള്ളിൽ ആയിരക്കിന്​ പേരാണ്​ നാമനിർദേശം സമർപ്പിച്ചിരുന്നത്​.

അനേകം നാമനിർദേശങ്ങൾ ലഭിച്ചിരുന്നെങ്കിലും സുൽത്താൻ അൽ നിയാദിയുടെ പേര്​ ആവർത്തിച്ചുയർന്ന സാഹചര്യത്തിലാണ്​ മന്ത്രിപദത്തിലേക്ക്​ അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന്​ ശൈഖ്​ മുഹമ്മദ്​ കൂട്ടി​ച്ചേർത്തു. പുതിയ ഉത്തരവാദിത്തങ്ങൾക്കൊപ്പം ഗവേഷണങ്ങൾ സുൽത്താൻ അൽ നിയാദി തുടരു​മെന്ന്​​ ശൈഖ്​ മുഹമ്മദ്​ അറിയിച്ചു.

TAGS :

Next Story