Quantcast

ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ട് യു.എ.ഇ

സ്ഥിതി കൂടുതൽ സങ്കീർണമാകാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന്​ വൻശക്തി രാജ്യങ്ങളോടും യു.എ.ഇ നിർദേശിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-10-29 19:00:26.0

Published:

29 Oct 2023 6:01 PM GMT

ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ട് യു.എ.ഇ
X

ദുബൈ: ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്യാൻ ​യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ട്​ യു.എ.ഇ. കരയാക്രമണം നടത്താനുള്ള ഇസ്രായേൽ നടപടിയേയും യു.എ.ഇ രൂക്ഷമായി വിമർശിച്ചു. സ്ഥിതി കൂടുതൽ സങ്കീർണമാകാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന്​ വൻശക്തി രാജ്യങ്ങളോടും യു.എ.ഇ നിർദേശിച്ചു.

രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ബ്രസീലിനോടാണ്​ അടിയന്തര യോഗം വിളിച്ചുചേർക്കാൻ യു.എ.ഇ ആവശ്യപ്പെട്ടത്​. യു.എൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള മാർട്ടിൻ ഗ്രിഫിത്ത്​, ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസി തലവൻ ഫിലിപ്പ്​ ലസാറിനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യു.എ.ഇ ആവശ്യം ഉന്നയിച്ചത്​​.

ഇസ്രായേൽ ഗസ്സയിൽ തുടരുന്ന ആക്രമണം വലിയ മാനുഷിക ദുരന്തത്തിന്​ വഴിയൊരുക്കുന്നതായി​ യു.എൻ ഏജൻസികൾ നേരത്തെ ആശങ്ക പ്രകടിപ്പിച്ചതാണ്​.​ ഇസ്രായേൽ കരയാക്രമണം തുടങ്ങിയ സാഹചര്യത്തിൽ യു.എ.ഇയുടെ അപേക്ഷ സ്വീകരിച്ച്​ ഉടൻ രക്ഷാസമിതി യോഗം ചേർന്നേക്കും എന്നാണ്​ വിലയിരുത്തൽ. 15അംഗ യു.എൻ രക്ഷാ സമിതിയിൽ താൽക്കാലിക അംഗത്വ പദവിയാണ്​ യു.എ.ഇക്കുള്ളത്​.

അതിനിടെ, ഇസ്രായേലിന്‍റെ കരയാക്രമണത്തെ അപലപിച്ച്​ യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു​. സിവിലിയൻമാരുടെ സുരക്ഷ പരിഗണിച്ച്​ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളും സന്ധികളും പ്രകാരം മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു. യു.എൻ ജനറൽ അസംബ്ലയിൽ വെള്ളിയാഴ്ച പാസാക്കിയ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തെയും മറ്റു അറബ്​ രാജ്യങ്ങളോടൊപ്പം യു.എ.ഇ പിന്തുണച്ചിരുന്നു.

TAGS :

Next Story