യു.എ.ഇയിൽ നാളെ ഇമറാത്തി വനിതാ ദിനം; സ്വദേശി വനിതകളുടെ നേട്ടങ്ങളെ ആദരിക്കും
സ്ത്രീ ശാക്തീകരണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം സൂചിപ്പിക്കുന്നതാണ് ഇമറാത്തി വനിതാ ദിനാചരണം
ദുബൈ: യു.എ.ഇ നാളെ ഇമറാത്തി വനിതാ ദിനം ആചരിക്കുന്നു. രാജ്യത്തിന്റെ വികസനത്തിന് സ്വദേശി വനിതകൾ നൽകിയ സംഭാവനകളെ ആദരിക്കാനാണ് ആഗസ്റ്റ് 28 എല്ലാവർഷവും ഇമറാത്തി വനിതാ ദിനമായി ആചരിക്കുന്നത്. യു.എ.ഇയുടെ വിവിധ മേഖലകളിൽ വനിതകളുടെ ആഘോഷപരിപാടികൾ നടക്കും.
യു.എ.ഇ രാഷ്ട്രമാതാവും സുപ്രീം ചെയർവുമണുമായ ശൈഖ് ഫാത്തിമ ബിൻത് മുബാറക്കിന്റെ നിർദേശപ്രകാരമാണ് ഇമറാത്തി വനിതാ ദിനാചരണം ആരംഭിച്ചത്. സ്ത്രീ ശാക്തീകരണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം സൂചിപ്പിക്കുന്നതാണ് ഇമറാത്തി വനിതാ ദിനാചരണം. നാളെക്ക് ഞങ്ങളുടെ പങ്ക് എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ സന്ദേശം. തൊഴിൽ, രാഷ്ട്രീയ പങ്കാളിത്തം, വ്യക്തിഗത പദവി എന്നിവയിലെല്ലാം ഇമിറാത്തി വനിതകൾ വ്യക്തിമുദ്രകൾ പതിപ്പിച്ചിട്ടുണ്ട്. യു.എ.ഇ.ക്ക് ജെൻഡർ ബാലൻസ് സ്ട്രാറ്റജി 2022-2026 എന്ന പേരിൽ ലിംഗനീതിക്കായി ലക്ഷ്യങ്ങളും പദ്ധതികളുമുണ്ട്.
വിവിധ മേഖലകളിൽ വനിതകളുടെ പ്രാതിനിത്യം വർധിപ്പിച്ച് ഈരംഗത്ത് ആഗോള മാതൃകയാവുകയാണ് യു.എ.ഇ. സ്ത്രീ ശാക്തീകരണത്തിൽ ജനറൽ വിമൻസ് യൂണിയനും യു.എ.ഇ. ജെൻഡർ ബാലൻസ് കൗൺസിലും പങ്ക് വഹിക്കുന്നുണ്ട്.
Adjust Story Font
16