എട്ട് ബാങ്കുകൾക്കെതിരെ യു.എ.ഇ സെൻട്രൽ ബാങ്കിന്റെ നടപടി
ഭരണപരമായ ഉപരോധം ഏർപ്പെടുത്തും
യു.എ.ഇയിലെ എട്ട് ബാങ്കുകൾക്കെതിരെ നടപടി. മാനദണ്ഡങ്ങൾ പാലിക്കാതെ വായ്പയും, ക്രെഡിറ്റ് കാർഡും അനുവദിച്ചതിന് സെൻട്രൽ ബാങ്കാണ് നടപടി സ്വീകരിച്ചത്.
എട്ട് ബാങ്കുകൾക്കും ഭരണപരമായ ഉപരോധം ഏർപ്പെടുത്തുമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടക്കാൻ കഴിയാത്തവരെ സഹായിക്കാൻ ദേശീയ കടാശ്വാസപദ്ധതി പ്രകാരം യു.എ.ഇ സർക്കാർ ചിലർക്ക് വായ്പ അനുവദിച്ചിരുന്നു.
ഈ പദ്ധതിയിൽ നിന്ന് ലോണെടുത്തവർക്ക് മറ്റു വായ്പകൾ അനുവദിക്കുന്നതിനും, ക്രെഡിറ്റ് കാർഡ് നൽകുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണം മറി കടന്ന് ബാങ്കുകൾ ലോൺ അനുവദിച്ചതാണ് നടപടിക്ക് കാരണമായത്.
Next Story
Adjust Story Font
16