മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ഇന്‍ഷുറന്‍സ് കമ്പനിക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ വിലക്ക്
മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ഇന്‍ഷുറന്‍സ് കമ്പനിയെ പുതിയ പോളിസികള്‍ നല്‍കുന്നതില്‍നിന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് വിലക്കി. റെഗുലേറ്ററി ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനാണ് കമ്പനിക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്.
പുതിയ ഉപഭോക്താക്കള്‍ക്ക് ഈ വര്‍ഷം മെയ് 18 മുതല്‍, ഒരു വര്‍ഷത്തേക്ക് അധിക ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. നിയന്ത്രണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാത്തതിന് ഒരാഴ്ചക്കിടെ തന്നെ പിഴശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ കമ്പനിയാണിത്.
യു.എ.ഇ ഇന്‍ഷുറന്‍സ് സംവിധാനത്തിന്റെ സുതാര്യതയും കാര്യക്ഷമതയും കാത്തുസൂക്ഷിക്കുന്നതിനായി എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍ ഉണര്‍ത്തി. ഇന്‍ഷുറന്‍സ് കമ്പനിയുടെ പേര് സെന്‍ട്രല്‍ ബാങ്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Adjust Story Font
16