സൗദിക്ക് നേരെ ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ യു.എ.ഇ അപലപിച്ചു
സൗദി അറേബ്യക്ക് നേരെ ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ യു.എ.ഇ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം നടപടികളെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സൗദിക്ക് എല്ലാവിധ ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായി മന്ത്രാലയം അറിയിച്ചു.
ഇന്നലെയാണ് ജിസാന്‍ ലക്ഷ്യമാക്കി ഹൂതി വിമതര്‍ അയച്ച ഡ്രോണ്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തത്. യെമനിലെ ഹുദൈദ പ്രവിശ്യയില്‍നിന്നാണ് ഹൂതികള്‍ ഡ്രോണ്‍ വിക്ഷേപിച്ചിരിക്കുന്നത്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ സിവിലിയന്‍ മേഖലകളില്‍ പതിച്ചെങ്കിലും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സഖ്യസേന അറിയിച്ചു. ഹൂതി വിമതരുടെ അതിര്‍ത്തികള്‍ കടന്നുള്ള ആക്രമണങ്ങള്‍ തുടരുകയാണ്.
Next Story
Adjust Story Font
16