വികസന മാർഗത്തിൽ കുതിച്ച് യു.എ.ഇ: 50 പുതിയ ദേശീയ പദ്ധതികൾ പ്രഖ്യാപിക്കും
കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്ന് രാജ്യം വലിയ അളവിൽ അതിജീവിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്
വികസന മാർഗത്തിൽ കൂടുതൽ മുന്നോട്ടു പോകാനുറച്ച് യു.എ.ഇ. ഈ മാസം യു.എ.ഇയിൽ 50 പുതിയ ദേശീയ പദ്ധതികൾ പ്രഖ്യാപിക്കും. സെപ്റ്റംബർ അഞ്ച് മുതൽ പദ്ധതി പ്രഖ്യാപനങ്ങൾക്ക് തുടക്കം കുറിക്കും. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമും അബൂദബി കിരീടവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
الإخوة والأخوات.. نبدأ موسمنا الحكومي الجديد في الإمارات هذا العام بطريقة مختلفة.. بعد التشاور مع أخي محمد بن زايد سنعلن عن 50 مشروع وطني بأبعاد اقتصادية خلال شهر سبتمبر..الإمارات لا تملك ترف الوقت ولن تنتظر الظروف العالمية أن تصنع مستقبلها.. بل تصنعه بنفسها.. البداية ٥ سبتمبر. pic.twitter.com/zT2igj2f9D
— HH Sheikh Mohammed (@HHShkMohd) September 2, 2021
ഭാവി തീരുമാനിക്കുന്നതിന് ആഗോള സാഹചര്യങ്ങളെ കാത്തിരിക്കാൻ യു.എ.ഇക്ക് ധാരാളം സമയമില്ല. തീരുമാനങ്ങൾ സ്വയമെടുത്ത് കൊണ്ട് രാജ്യം മുന്നോട്ടു പോകും -അദ്ദേഹം വ്യക്തമാക്കി.
50 new national projects will be announced this month, extending our development journey for generations to come. The people of the UAE are encouraged to take part, harnessing their knowledge, creativity and resourcefulness so our nation can seize the opportunities of the future.
— محمد بن زايد (@MohamedBinZayed) September 2, 2021
ഭാവിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് അറിവും സർഗാത്മകതയും വിഭവസമൃദ്ധിയും പ്രയോജനപ്പെടുത്തി പദ്ധതിയിൽ പങ്കാളികളാകാൻ യു.എ.ഇയിലെ ജനങ്ങളോട് മുഹമ്മദ് ബിൻ സായിദ് ട്വീറ്റിൽ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ വികസന യാത്ര അടുത്ത തലമുറയിലേക്ക് നീട്ടുകയാണെന്നും എല്ലാ ജനങ്ങളും ഇതിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്ന് രാജ്യം വലിയ അളവിൽ അതിജീവിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്. സാങ്കേതിക, ബിസിനസ്, വൈജ്ഞാനിക രംഗങ്ങളിൽ ലോകത്തിലെ ഏറ്റവും പുതിയ ട്രെൻഡുകളെ പ്രോൽസാഹിപ്പിക്കുന്ന രൂപത്തിലുള്ള പദ്ധതികളാകും പ്രഖ്യാപിക്കപ്പെടുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കോഡർമാർ അടക്കമുള്ള വിദഗ്ധരെ യു.എ.ഇയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി ഗോൾഡൻ വിസ അടക്കമുള്ള സൗകര്യങ്ങൾ കഴിഞ്ഞ മാസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16