Quantcast

ഗസ്സയിൽ​ കുടിവെള്ളം ലഭ്യമാക്കാൻ: യു.എ.ഇ സ്ഥാപിച്ച കടൽവെള്ള ശുചീകരണ പ്ലാന്‍റ്​ വിപുലീകരിച്ചു

1.2ലക്ഷം ഗാലൻ വെള്ളം ​ ലഭ്യമാക്കും

MediaOne Logo

Web Desk

  • Published:

    1 Jan 2024 5:43 PM GMT

ഗസ്സയിൽ​ കുടിവെള്ളം ലഭ്യമാക്കാൻ: യു.എ.ഇ സ്ഥാപിച്ച കടൽവെള്ള ശുചീകരണ പ്ലാന്‍റ്​ വിപുലീകരിച്ചു
X

ദുബൈ: ഗസ്സയിലെ ജനങ്ങൾക്ക്​ കുടിവെള്ളം ലഭ്യമാക്കുന്നതിന്​ യു.എ.ഇ സ്ഥാപിച്ച രണ്ടാമത്​ കടൽവെള്ള ശുചീകരണ പ്ലാന്‍റ്​ വിപുലീകരിച്ചു. ഗസ്സക്ക്​ സമീപം ഈജിപ്തിന്‍റെ ഭാഗമായ റഫ അതിർത്തിയിലാണ്​ പ്ലാന്‍റ്​തുറന്നത്​. യു.എ.ഇ സഹമന്ത്രി ശൈഖ്​ ശഖ്​ബൂത്​ ബിൻ നഹ്​യാൻ പ്ലാന്‍റ്​ ഉദ്​ഘാടനം ചെയ്തു.

മെഡിറ്ററേനിയൻ കടലിൽ നിന്ന് പ്ലാന്റിലേക്ക് പൈപ്പുകളിലൂടെ എത്തിക്കുന്ന വെള്ളം ഫിൽട്ടർ ചെയ്യുകയും ഗസ്സക്കാർക്ക് ഉപയോഗിക്കാനായി ഭൂഗർഭ മാർഗത്തിലൂടെ എത്തിക്കുകയും ചെയ്യുന്നതാണ്​ പദ്ധതി. നേരത്തെ ആറു കണ്ടെയ്​നർ ഉപയോഗിച്ചിരുന്ന പ്ലാൻറിൽ പുതുതായി ആറു കണ്ടെയ്​നറുകൾ കൂടിയണ്​ സ്ഥാപിചിരിക്കുന്നതെന്ന്​ പദ്ധതി മാനേജർ മുഹമ്മദ് അൽ റാഷിദി അറിയിച്ചു. ഇതുവഴി ​ 1.2ലക്ഷം ഗാലൻ വെള്ളം ഗസ്സ നിവാസികൾക്ക്​ ലഭ്യമാക്കാൻ സാധിക്കും.

യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ പ്രഖ്യാപിച്ച 'ഗാലന്‍റ്​ നൈറ്റ്​-3' ജീവകാരുണ്യ ഓപറേഷന്‍റെ ഭാഗമായാണ്​ കടൽവെള്ള ശുദ്ധീകരണ പ്ലാന്‍റുകൾ സ്ഥാപിച്ചത്​. സഹായങ്ങൾ എത്തിക്കുന്നതിനായി ഇൗജിപ്തിന്‍റെ ഭാഗമായ അൽ ആരിഷിൽ യു.എ.ഇ വെയർഹൗസ്​ തുറന്നിട്ടുണ്ട്​. യുദ്ധത്തിൽ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക്​ എത്തിക്കേണ്ട വിവധ സഹായവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്​. ആവശ്യമനുസരിച്ച്​ ഗസ്സയിലേക്ക്​ ിവിടെ നിന്ന്​ എത്തിക്കും. 121ലോറികളിലും 129കാർഗോ വിമാനങ്ങളിലുമായി 9,296ടൺ സഹായ വസ്തുക്കൾ നിലവിൽ യു.എ.ഇ ഗസ്സയിലേക്ക്​ എത്തിച്ചിട്ടുണ്ട്​.

TAGS :

Next Story