യു.എ.ഇയുടെ നിർണായക മേഖലകൾ ലക്ഷ്യമിട്ട് തീവ്രവാദികളുടെ സൈബർ ആക്രമണം
സംഘത്തിന്റെ നീക്കം വിഫലമാക്കാൻ കഴിഞ്ഞതായി സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു
ദുബൈ: യു.എ.ഇയുടെ നിർണായക മേഖലകൾ ലക്ഷ്യമിട്ട് തീവ്രവാദികളുടെ സൈബർ ആക്രമണം. സംഘത്തിന്റെ നീക്കം വിഫലമാക്കാൻ കഴിഞ്ഞതായി സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. സൈബർ ആക്രമണങ്ങൾക്കെതിരെ സ്ഥാപനങ്ങളും, വ്യക്തികളും ജാഗ്രത പാലിക്കണമെന്ന് കൗൺസിൽ അറിയിച്ചു.
യു.എ.ഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് രാജ്യത്തിന്റെ നിർണായക മേഖലകളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിച്ചത്. ശക്തമായ സംവിധാനങ്ങളിലൂടെ തീവ്രവാദികളുടെ നീക്കം പ്രതിരോധിക്കാൻ രാജ്യത്തിന്റെ സൈബർ സുരക്ഷാ മേഖലക്ക് കഴിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി.
തീവ്രവാദി സംഘത്തെയും, അവരുടെ താവളങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ നടപടികൾ ശക്തമാക്കും. ഏത് തരം സൈബർ ആക്രമണങ്ങളെയും പ്രതിരോധിക്കാൻ രാജ്യത്തെ ഡിജിറ്റൽ മേഖല ശക്തമാണ്. എങ്കിലും ഇത്തരം ആക്രമണങ്ങൾക്കെതിരെ രാജ്യത്തെ സ്ഥാപനങ്ങളും വ്യക്തികളും ജാഗ്രതപാലിക്കേണ്ടതുണ്ട്. പാസ് വേർഡുകൾ, ഒ.ടി.പി, പിൻ നമ്പറുകൾ തുടങ്ങി രഹസ്യസ്വഭാവമുള്ള വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും അധികൃതർ നിർദേശിച്ചു
Adjust Story Font
16