ശക്തമായ മഴയിൽ ഫുജൈറയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; മലയാളികളുടെ നിരവധി വീടുകളും കടകളും നശിച്ചു
പേമാരിയെ തുടർന്ന് ഫുജൈറ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് നിരവധി കടകളിലും നാശം വിതച്ചു. ഹോട്ടലുകൾ ഉൾപ്പെടെ പല വാണിജ്യ കേന്ദ്രങ്ങളും വെള്ളത്തിലായി.
ദുബൈ: ശക്തമായ മഴയെ തുടർന്ന് ഫുജൈറയിലെ താഴ്ന്ന പ്രദേശങ്ങളിൽ മലയാളികളുടെ നിരവധി വീടുകളും കടകളും നശിച്ചു. സാധനസാമഗ്രികൾ നശിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ വീടും, കടകളും വൃത്തിയാക്കാനുള്ള ശ്രമം ഊർജിതമായി നടക്കുന്നുണ്ട്. പേമാരിയെ തുടർന്ന് ഫുജൈറ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് നിരവധി കടകളിലും നാശം വിതച്ചു. ഹോട്ടലുകൾ ഉൾപ്പെടെ പല വാണിജ്യ കേന്ദ്രങ്ങളും വെള്ളത്തിലായി.
ഫുജൈറയിൽ താഴ്ന്ന പ്രദേശങ്ങളിലെ എണ്ണമറ്റ മലയാളി താമസ കേന്ദ്രങ്ങളിലും പേമാരി നാശം വിതച്ചു. സന്നദ്ധ പ്രവർത്തകരുടെ മേൽനോട്ടത്തിൽ വീട് വൃത്തിയാക്കി താമസം പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് പലരും. പ്രതികൂല കാലാവസ്ഥയിൽ അപകടം തിരിച്ചറിഞ്ഞ പലരും പാസ്‌പോർട്ട് മാത്രം കൈയിലെടുത്ത് ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
Next Story
Adjust Story Font
16