കോവിഡ് കാല പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ
നാളെ മുതൽ രണ്ട് മാസത്തിനുള്ളിൽ പിഴ അടക്കുന്നവർക്കാണ് ഇളവ്. ആഭ്യന്തര മന്ത്രാലയം, പൊലീസ് എന്നിവയുടെ വെബ്സൈറ്റോ ആപ്പോ വഴി പിഴ അടക്കാമെന്ന് ദുരന്ത നിവാരണ സമിതി ഓഫിസ് അറിയിച്ചു
യു.എ.ഇ: കോവിഡ് രൂക്ഷമായ കാലത്ത്ഏർപെടുത്തിയ പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ച് യു.എ.ഇ. നാളെ മുതൽ രണ്ട് മാസത്തിനുള്ളിൽ പിഴ അടക്കുന്നവർക്കാണ് ഇളവ്. ആഭ്യന്തര മന്ത്രാലയം, പൊലീസ് എന്നിവയുടെ വെബ്സൈറ്റോ ആപ്പോ വഴി പിഴ അടക്കാമെന്ന് ദുരന്ത നിവാരണ സമിതി ഓഫിസ് അറിയിച്ചു.
കോവിഡ് രൂക്ഷമായ കാലത്ത് യു.എ.ഇയിൽ വിവിധ നിബന്ധനകൾ ഏർപെടുത്തിയിരുന്നു. കോവിഡ് കുറഞ്ഞപ്പോൾ ഇവ ഒഴിവാക്കുകയും ചെയ്തു. എന്നാൽ, മുൻകാലത്തെ ഫൈനുകൾ പലരും ഇനിയും അടച്ചിട്ടില്ല. ഇത്മൂലം യാത്രകൾ പോലും മുടങ്ങുന്നവരുണ്ട്. ഇവർക്ക് ഉപകാരപ്രദമാണ്പുതിയ നിർദേശം.
മാസ്ക് ധരിക്കാത്തവർക്ക് 3000 ദിർഹമായിരുന്നു ഫൈൻ. തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കും 20,000 ദിർഹം ഈടാക്കുമെന്ന് അറിയിച്ചിരുന്നു. കൂട്ടം ചേരുന്നവർ, വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നവർ, അനുമതിയില്ലാതെ പുറത്തിറങ്ങുന്നവർ, ക്വാറന്‍റീനിൽ കഴിയാത്തവർ, രോഗം മറച്ചുവെക്കുന്നവർ, വാഹനത്തിൽ കൂടുതൽ ആളെ കയറ്റുന്നവർ, പി.സി.ആർപരിശോധന നടത്താത്തവർ തുടങ്ങിയ കേസുകൾക്ക് വൻ തുക ഫൈൻ അടക്കേണ്ടി വന്നിരുന്നു..
Adjust Story Font
16