യുഎഇ ഇന്ത്യൻ സ്കൂളുകളിൾ വിദ്യാർഥി പ്രവേശനത്തിൽ കുതിപ്പ്; പ്രവാസി കുടുംബങ്ങളുടെ മടക്കം ഗുണമായി
പ്രാഥമിക ക്ലാസുകളിലാണ് ഏറ്റവും കൂടുതൽ അപേക്ഷകർ.
ദുബൈ: കോവിഡിന് ശേഷമുള്ള യുഎഇയിലെ സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധന. മുൻ വർഷങ്ങളെ അപേക്ഷിച്ച് 16 ശതമാനത്തിൽ കൂടുതൽ കുട്ടികൾ എല്ലാ വിഭാഗത്തിലും പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രാഥമിക ക്ലാസുകളിലാണ് ഏറ്റവും കൂടുതൽ അപേക്ഷകർ.
കോവിഡ് സമയത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങിയ കുടുംബങ്ങൾ തിരിച്ചെത്തിയതും ഗോൾഡൻ വിസ അടക്കമുള്ള സൗകര്യങ്ങൾ കൂടുതൽ പേരെ രാജ്യത്തേക്ക് ആകർഷിച്ചതുമാണ് വിദ്യാർഥി പ്രവേശനത്തിൽ മികച്ച പ്രതികരണം സൃഷ്ടിച്ചതെന്നാണ് വിലയിരുത്തൽ. ദുബൈ, ഷാർജ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്കൂളുകളിലും വലിയ രീതിയിൽ കുട്ടികളുടെ പ്രവേശനം ഇത്തവണയുണ്ടായി.
അൽ ഗുബൈബയിലെ ഷാർജ ഇന്ത്യൻ സ്കൂളിൽ കെ.ജി-1 അഡ്മിഷന് മാത്രം 2000 അപേക്ഷകൾ ലഭിച്ചതായി പ്രിൻസിപ്പൽ പ്രമോദ് മഹാജൻ പറഞ്ഞു. കുട്ടികൾക്ക് നറുക്കെടുപ്പിലൂടെയാണ് ഇവിടെ പ്രവേശനം നൽകിയത്. ഗ്രേഡ്-11ലും നിരവധി വിദ്യാർഥികളുടെ അപേക്ഷ ലഭിച്ചിരുന്നു. കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ നടത്തിയാണ് ഗ്രേഡ്-11ലേക്ക് അഡ്മിഷൻ നൽകുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ അപേക്ഷകളിൽ 25 ശതമാനം വർധനവുണ്ടായതായി ദുബൈയിലെ പ്രധാന സി.ബി.എസ്.ഇ സ്കൂളുകളിലൊന്നായ 'ദ ഇന്ത്യൻ അക്കാദമി' അധികൃതർ വ്യക്തമാക്കി. ദുബൈയിലെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന കെ.എച്ച്.ഡി.എയുടെ അനുമതിയുണ്ടായിട്ടും പല ഇന്ത്യൻ സ്കൂളുകളും ഫീസ്വ ർധിപ്പിച്ചിട്ടില്ല. ഇത് സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഗുണകരമായി.
Adjust Story Font
16