ദുബൈ എക്സ്പോ വൻവിജയമെന്ന് യു.എ.ഇ നേതൃത്വം
ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാശിദ്ആൽ മക്തൂമും അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ്ബിൻ സായിദ് ആൽ നെഹ്യാനും കൂടിക്കാഴ്ച നടത്തി
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്മുഹമ്മദ്ബിൻ റാശിദ്ആൽ മക്തൂമുംഅബൂദബി കിരീടാവകാശിയും യു.എ.ഇസായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ്ബിൻ സായിദ് ആൽ നെഹ്യാനും ദുബൈ അൽ മർമൂമിൽ കൂടിക്കാഴ്ചനടത്തി.
ആഗോള സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് നൂതന ആശയങ്ങൾ പങ്കിടാൻ രാജ്യങ്ങളെയുംസ്ഥാപനങ്ങളെയും ഒരുമിപ്പിക്കുന്നതിൽ എക്സ്പോ 2020 ദുബൈ വിജയിച്ചത് ഇരുവരും പങ്കുവെച്ചു. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ്മൂലം ലോകമെമ്പാടും പ്രതിസന്ധികൾ നേരിട്ടപ്പോഴും വിവിധ ആഗോള സൂചികകളിൽ ഉയർന്ന റാങ്കിങ്നേടാൻ യു.എ.ഇക്ക്സാധിച്ചതും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു.
യു.എ.ഇയുടെ അടുത്ത അമ്പത്വർഷത്തേക്കുള്ള പദ്ധതികളുടെ വളർച്ചയും വിവിധ വികസന പദ്ധതികളുടെ മുന്നേറ്റവും വിലയിരുത്തുകയും ചെയ്തു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്കൗൺസിൽ ചെയർമാനുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാശിദ്ആൽ മക്തൂം, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ്ആൽ നഹ്യാൻ, ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ്അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂംതുടങ്ങി പ്രമുഖരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
Adjust Story Font
16