സോഷ്യൽ മീഡിയ വഴി വ്യാജ വിസാ വാഗ്ദാനം; യുവാവിന് തടവ് ശിക്ഷ
വിസ നൽകാനാവശ്യമായ ലൈസൻസ് കമ്പനിക്കില്ലെന്ന് സാമ്പത്തിക വികസന വകുപ്പ് കണ്ടെത്തി
യു.എ.ഇയിൽ സോഷ്യൽ മീഡിയ വഴി വിസയ്ക്ക് പണം വാങ്ങി ആളുകളെ കബളിപ്പിച്ച പ്രവാസിയെ രണ്ട് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു. തന്റെ കമ്പനി വിവിധ രാജ്യങ്ങളിലേക്ക് ഇമിഗ്രേഷൻ വിസ നൽകുന്നുണ്ടെന്നും താൽപര്യമുള്ളവർക്ക് പ്രത്യേക ഓഫറുണ്ടെന്നും കാണിച്ച് ഇയാൾ പലയിടങ്ങളിലും പരസ്യം നൽകിയിരുന്നു. വിവിധ ആളുകളിൽനിന്ന് ഇയാൾ ഇതിനായി തുക കൈപറ്റുകയും കമ്പനിയുടെ ലോഗോ പതിച്ച രസീതുകൾ നൽകുകയുമായിരുന്നു.
എന്നാൽ തട്ടിപ്പ് പുറത്തുവന്നതോടെ ഈ കമ്പനിക്ക് വിസ നൽകാനാവശ്യമായ ലൈസൻസില്ലെന്ന് സാമ്പത്തിക വികസന വകുപ്പ് കണ്ടെത്തി. ചോദ്യംചെയ്യലിനിടയിൽ താൻ കമ്പനിയിലെ ഒരു ജീവനക്കാരൻ മാത്രമാണെന്ന് പറഞ്ഞ് പ്രതി കുറ്റം നിഷേധിച്ചെങ്കിലും, ഇരകളുടെ പണം പ്രതി അറിഞ്ഞുകൊണ്ടുതന്നെ കൈക്കലാക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഇരകളിൽ നിന്ന് കൈപറ്റിയ പണം തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും.
Adjust Story Font
16