യു.എ.ഇയിൽ ഈ ആഴ്ച കൂടുതൽ മഴ ലഭിച്ചേക്കും
കഴിഞ്ഞ ദിവസം യു.എ.ഇയിലുടനീളം പെയ്ത കനത്ത മഴക്ക് ശമനമായെങ്കിലും വരും ദിവസങ്ങളിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തേക്കും. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്.
കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡുകളെല്ലാം വെള്ളം നിറഞ്ഞ് ഗതാഗത തടസ്സത്തിന് വരെ കാരണമായിരുന്നു. ഈ ആഴ്ചയിൽ ചൊവ്വ മുതൽ വ്യാഴാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയായിയിരിക്കും.
ദുബൈയിലും നോർത്തേൺ എമിറേറ്റുകളിലും ബുധനാഴ്ച പുലർച്ചെ മഴയുണ്ടാകാനും സാധ്യതയുണ്ട്. ഒമാനിലും ഈ ദിവസങ്ങളിൽ മഴ ലഭിച്ചേക്കാമെങ്കിലും അബൂദബിയിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. മിക്ക പ്രദേശങ്ങളിലും ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസ് വരൊയിരിക്കും ലഭിക്കുക.
Next Story
Adjust Story Font
16