Quantcast

മഴക്കെടുതിയിൽ പെട്ട ഫുജൈറയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ യു.എ.ഇ സൈന്യവും

MediaOne Logo

Web Desk

  • Published:

    28 July 2022 9:01 AM GMT

മഴക്കെടുതിയിൽ പെട്ട ഫുജൈറയിലെ ജനങ്ങൾക്ക്   സഹായമെത്തിക്കാൻ യു.എ.ഇ സൈന്യവും
X

യു.എ.ഇയുടെ പല ഭാഗങ്ങളിലും ഇന്നലെ കനത്ത മഴ ലഭിച്ചപ്പോൾ, അതിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച എമിറേറ്റുകളിലൊന്നാണ് ഫുജൈറ. ഇവിടെ പല വ്യാപാര സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും ഇന്നലെ വെള്ളം കയറുകയും വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയും ചെയ്തിരുന്നു.




എമിറേറ്റിൽ വ്യാപകമായി വെള്ളം കയറിയതോടെ യു.എ.ഇ സൈന്യം തന്നെ നേരിട്ടിറങ്ങി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ദൃശ്യങ്ങളാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒറ്റപ്പെട്ടുപോയ ചിലരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ യു.എ.ഇ സൈനിക ഉദ്യോഗസ്ഥർ ശ്രമിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.



കനത്ത മഴയെത്തുടർന്ന് യു.എ.ഇയുടെ കിഴക്കൻ ഭാഗങ്ങളിലാണ് ഇന്നലെ വെള്ളപ്പൊക്കമുണ്ടായത്. സംഭവത്തിൽ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തിരുന്നു.




വെള്ളപ്പൊക്കം ബാധിച്ച ഫുജൈറയെയും കിഴക്കൻ പ്രദേശങ്ങളെയും സഹായിക്കാനായി സമീപത്തെ എല്ലാ എമിറേറ്റുകളിൽനിന്നും രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംഘങ്ങളെ അയക്കണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story