യു.എ.ഇയുടെ പ്രഥമ ചാന്ദ്ര ദൗത്യത്തിന് തിരിച്ചടി; ആശയവിനിമയം നഷ്ടമായി
ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമത്തിനിടെ അവസാന നിമിഷമാണ് ഹകുതോ-ആർ മിഷൻ ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്
യു.എ.ഇയുടെ പ്രഥമ ചാന്ദ്ര ദൗത്യമായ റാശിദ് റോവര്‍
ദുബൈ: യു.എ.ഇയുടെ പ്രഥമ ചാന്ദ്ര ദൗത്യമായ റാശിദ് റോവറുമായുള്ള ആശയം വിനിമയം നഷ്ടമായി. ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമത്തിനിടെ അവസാന നിമിഷമാണ് ഹകുതോ-ആർ മിഷൻ ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്.
ഡിസംബർ 11ന് നടന്ന വിക്ഷേപണത്തിന് ശേഷം അവസാന നിമിഷം വരെ എല്ലാം സുഗമമായിരുന്നു. ചൊവ്വാഴ്ച യു.എ.ഇ സമയം രാത്രി 8.40നാണ് ചന്ദ്രോപരിതലത്തിനടുത്ത് ലാൻഡർ എത്തിയത്. എന്നാൽ, മിനിറ്റുകൾക്ക് മുൻപ് ബന്ധം നഷ്ടമാകുകയായിരുന്നു. ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍റർ അറിയിച്ചു.
More To watch
Next Story
Adjust Story Font
16