Quantcast

പൊലീസ് സേവനങ്ങൾ ഇനി വീട്ടുപടിക്കൽ; സഞ്ചരിക്കുന്ന സ്റ്റേഷനുമായി ഷാർജ പൊലീസ്

MediaOne Logo

Web Desk

  • Published:

    2 Oct 2022 1:11 PM GMT

പൊലീസ് സേവനങ്ങൾ ഇനി വീട്ടുപടിക്കൽ;   സഞ്ചരിക്കുന്ന സ്റ്റേഷനുമായി ഷാർജ പൊലീസ്
X

എന്നും പുതുമകൾ പരീക്ഷിക്കുന്ന യു.എ.ഇയിൽ മൊബൈൽ പൊലീസ് സ്റ്റേഷനുമായി ഷാർജ പൊലീസ്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ ട്രാഫിക് കുറ്റകൃത്യങ്ങളും മറ്റും നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിനാണ് ഷാർജ പൊലീസ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.

താമസക്കാർക്ക് മികച്ച സേവനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് വാഹനം ലോഞ്ച് ചെയ്യുന്ന ചടങ്ങിൽ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി പറഞ്ഞു. ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് പൊലീസ് സ്റ്റേഷനുകളിൽ നേരിട്ടു പോകേണ്ടി വരില്ലെന്നതാണ് വലിയ സൗകര്യം.

മികച്ച സാങ്കേതിക-സ്മാർട്ട് സംവിധാനങ്ങളും വാഹനത്തിൽ സജ്ജീകരിച്ചിട്ട്. കണ്ണ് പരിശോധനയും ഡ്രൈവിങ് ലൈസൻസ് പുതുക്കലുമൾപ്പെടെ വിവിധ ട്രാഫിക്, ക്രിമിനൽ സേവനങ്ങളിൽ ഉപഭോക്താക്കൾക്ക് സജീവമായ സേവനങ്ങൾ നൽകാൻ ഇതിലൂടെ സാധിക്കും. പ്രായമായവർക്കും നിശ്ചയദാർഢ്യ വിഭാഗത്തിലുള്ളവർക്കും ആവശ്യമായ സേവനങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കാനും ഇത് വലിയ അളവിൽ സഹായകരമാകും.

TAGS :

Next Story