Quantcast

ഇസ്രായേലികൾ തീയിട്ട ഫലസ്തീൻ നഗരത്തിന് യു.എ.ഇ പിന്തുണ; 30 ലക്ഷം ഡോളർ സഹായം

പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദാണ് ഉത്തരവിട്ടത്

MediaOne Logo

Web Desk

  • Updated:

    2023-03-16 18:49:22.0

Published:

16 March 2023 6:20 PM GMT

UAE offers $3 million aid to rebuild Palestinian city burned by Israeli settlers last month
X

UAE offers $3 million aid to rebuild Palestinian city

കഴിഞ്ഞ മാസം ഇസ്രായേൽ കുടിയേറ്റക്കാർ അതിക്രമിച്ചുകയറി അഗ്‌നിക്കിരയാക്കിയ ഫലസ്തീൻ നഗരത്തിന്റെ പുനർനിർമാണത്തിന് യു.എ.ഇയുടെ വക 30ലക്ഷം ഡോളർ സഹായം. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനാണ് സഹായധനം പ്രഖ്യാപിച്ചത്. ഹുവാര ഗ്രാമത്തിൽ അതിക്രമത്തിനിരയാവർക്കും നാശനഷ്ടങ്ങൾ നേരിട്ടവർക്കുമാണ് സഹായം ലഭിക്കുക. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനുള്ള യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഇമാറാത്തി-ഫലസ്തീൻ ഫ്രണ്ട്ഷിപ്പ് ക്ലബ്ബിന്റെ സഹകരണത്തോടെ അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് സംരംഭം നടപ്പാക്കുക. ഫണ്ട് വിതരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഹുവാര മേയർ മുയീൻ ദമൈദി ഉൾപ്പെട്ട ഫലസ്തീൻ പ്രതിനിധി സംഘവുമായി അധികൃതർ ചർച്ച നടത്തി. പ്രതിനിധി സംഘം യു.എ.ഇ സന്ദർശനത്തിന് എത്തിച്ചേർന്ന ഘട്ടത്തിലാണ് കൂടിക്കാഴ്ച നടന്നത്. ഫലസ്തീനും അവിടുത്തെ ജനങ്ങൾക്കുമുള്ള യു.എ.ഇയുടെ അചഞ്ചലമായ പിന്തുണയുടെ തെളിവാണ് ്‌സംഭാവനയെന്ന് യു.എ.ഇ പ്രസിഡൻറിന്റെ നയതന്ത്ര ഉപദേശഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഗസ്സയിലെ ആശുപത്രികൾക്ക് 85 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളും അയച്ചിരുന്നു. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഈസ്റ്റ് ജറൂസലേമിലെ ആശുപത്രിക്ക് 2.5കോടി ഡോളറിന്റെ സഹായം കഴിഞ്ഞ വർഷം ശൈഖ് മുഹമ്മദ് അനുവദിക്കുകയും ചെയ്തു.

ഫെബ്രുവരി അവസാനത്തിൽ ഹുവാര നഗരത്തിൽ അഴിഞ്ഞാടിയ ഇസ്രയേൽ കുടിയേറ്റക്കാരുടെ അതിക്രമത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും നിരവധി വാഹനങ്ങളും വീടുകളും അഗ്‌നിക്കിരയാവുകയും ചെയ്തു. ഇരുമ്പുകമ്പികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പട്ടണത്തിലെ തെരുവുകളിൽ നടത്തിയ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.


UAE offers $3 million aid to rebuild Palestinian city burned by Israeli settlers last month

TAGS :

Next Story