യു.എ.ഇ-ഒമാൻ റെയിൽ പദ്ധതി; 3 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു
യു.എ.ഇ.യെ ഒമാനുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽ ശൃംഖലയുടെ പദ്ധതികൾക്കായി 3 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറിൽ ഒപ്പുവച്ചു.
പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയാണ് 303 കിലോമീറ്റർ ദൂരമുള്ള റെയിൽ പാതയുടെ വികസനത്തിനായി അബൂദബിയിലെ മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. റെയിൽവേ പദ്ധതി എന്ന് പൂർത്തിയാകുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പാസഞ്ചർ, ചരക്ക് ട്രെയിനുകളെല്ലാം പുതിയ പാതയിലൂടെ സർവിസ് നടത്തും. പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലും ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലുമാണ് ഓടുക.
പുതിയ പദ്ധതി നിലവിൽ വരുന്നതോടെ അബൂദബിക്കും സോഹാറിനും ഇടയിലുള്ള യാത്രാ സമയം 100 മിനിറ്റായി കുറയും. കൂടാതെ, സോഹാറിൽ നിന്ന് അൽഐനിലേക്കുള്ള യാത്രാ സമയം 47 മിനിറ്റായും കുറയും.
Next Story
Adjust Story Font
16