അബൂദബിയിൽ 700 കിലോ പൂക്കൾ ഉപയോഗിച്ച് കൂറ്റൻ പൂക്കളം
അബൂദബിയുടെ വേറിട്ട നിരവധി സ്തംഭങ്ങളും മുദ്രകളും പൂക്കളത്തിന്‍റെ ഇതിവൃത്തമായി മാറി
അബൂദബിയുടെവളർച്ച അടയാളപ്പെടുത്തുന്ന കൂറ്റൻ പൂക്കളമൊരുക്കി ആരോഗ്യപ്രവർത്തകരുടെ വേറിട്ട ഓണാഘോഷം. പ്രമുഖ ആതുര സ്ഥാപനത്തിന്റെ ആസ്ഥാനമാണ് പൂക്കളത്തിന് വേദിയായത്. പല രാജ്യങ്ങളിൽ നിന്നുള്ളവർ ഒത്തുചേർന്ന തിരുവാതിരക്കളിയും ആഘോഷത്തിന് പൊലിമയേകി.
അബൂദബിയുടെ വേറിട്ട നിരവധി സ്തംഭങ്ങളും മുദ്രകളും പൂക്കളത്തിന്‍റെ ഇതിവൃത്തമായി മാറി. ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്, പൗരാണിക കൊട്ടാരമായ ഖസ്ർ അൽ ഹുസൻ, അൽദാർ ആസ്ഥാന കെട്ടിടം,അൽബഹാർ,ഇത്തിഹാദ് ടവറുകൾ ഉൾപ്പെടെ എല്ലാം പൂക്കളത്തിലേക്ക് പുനരാവിഷ്കരിക്കപ്പെടുകയായിരുന്നു. അബൂദബിമുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് നഗര വളർച്ചയുടെ നാൾവഴികൾ അടയാളപ്പെടുത്തുന്ന പൂക്കളം ഒരുങ്ങിയത്. 700 കിലോ പൂക്കൾ കൊണ്ടാണ്നഗര ചരിത്രം പ്രമേയമാക്കിയ പൂക്കളമെന്ന ആശയം യാഥാർഥ്യമായത്.
തമിഴ്‌നാട്ടിൽ നിന്ന് വിമാനമാർഗമാണ് ആഘോഷത്തിനുള്ള പൂക്കൾ എത്തിച്ചത്. പൂക്കളത്തിനുചുറ്റും ഒരുക്കിയ പ്രത്യേക തിരുവാതിര ആഘോഷത്തിലെ മറ്റൊരു ആകർഷണമായിരുന്നു. 12 രാജ്യങ്ങളിൽ നിന്നുള്ള നാല്പത്തിനാല്ആരോഗ്യപ്രവർത്തകരാണ് തിരുവാതിരയിൽ ചുവടുവച്ചത്. യു.എ.ഇ സ്വദേശികൾക്കു പുറമെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നഴ്‌സുമാരും ഡോക്ടർമാരും ആഘോഷങ്ങളിൽ സജീവമായി. ആശുപത്രിയിലെ രോഗികൾക്കും ഓണാഘോഷം വേറിട്ട അനുഭവമായി.
Adjust Story Font
16