തുർക്കിക്ക് യു.എ.ഇ സാന്ത്വനം വീണ്ടും: രണ്ടാമത് ഫീൽഡ് ആശുപത്രി തുറന്നു
50 പേരെ കിടത്തി ചികിത്സിക്കാവുന്ന ആശുപത്രി നേരത്തെ യു.എ.ഇ തുറന്നിരുന്നു
ഭൂകമ്പം ദുരിതം വിതച്ച തുർക്കിയയിൽ യു.എ.ഇ വീണ്ടും ഫീൽഡ് ആശുപത്രി തുറന്നു. ഹത്തായയിലെ റെയ്ഹൻലിയിലാണ്ശൈഖ്മുഹമ്മദ്ബിൻ സായിദ്ഫീൽഡ്ആശുപത്രി തുറന്നത്. 200 പേർക്ക്കിടത്തിച്ചികിത്സക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
50 പേരെ കിടത്തി ചികിത്സിക്കാവുന്ന ആശുപത്രി നേരത്തെ യു.എ.ഇ തുറന്നിരുന്നു. ഇതിന്പിന്നാലെയാണ് കൂടുതൽ വലിയ ആശുപത്രി തുറന്നത്. പുതിയ ആശുപത്രിയിൽ 20 ഐ.സി.യു ബെഡുകളുണ്ട്. രണ്ട് ഓപറേഷൻ റൂമും ഐ.സിയുവും ഉണ്ട്. ഒരു ലബോറട്ടറയും ഫാർമസിയും ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്നു. ദുരന്തത്തിനിരയായ നിരവധി പേരാണ് ഇവിടേക്ക്ചികിത്സ തേടിയെത്തുന്നത്. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ ലഭിച്ചെങ്കിലും തുടർ ചികിത്സക്കായി ആശുപത്രികൾ തേടി അലയുന്ന അവസ്ഥയുണ്ട്. ഇവർക്ക് സാന്ത്വനമായി മാറുകയാണ് യു.എ.ഇയുടെ ഫീൽഡ് ആശുപത്രി.
തുർക്കിയിലെ യു.എ.ഇ അംബാസഡർ സഈദ് താനി ഹരബ് അദ്ദാഹിരി, മെഡിക്കൽ സർവീസ്കമാൻഡർ ഡോ. സർഹാൻ അൽ നിയാദി എന്നിവരുടെ സാന്നിധ്യത്തിലാണ് ആശുപത്രി തുറന്നത്. അഞ്ച് ദിവസം കൊണ്ടാണ് ഹോസ്പിറ്റൽ പൂർത്തിയാക്കിയത്. തുർക്കിയയിലെയും സിറിയയിലെയും ദുരന്ത ബാധിതർക്ക്സ്വാന്തനമേകാൻ യു.എ.ഇപ്രഖ്യാപിച്ച ഓപറേഷൻ ഗാലൻഡ്നൈറ്റ്-2വിന്‍റെ ഭാഗാമായണ് ഫീൽഡ് ആശുപത്രി തുറന്നത്. കഴിഞ്ഞ 13നായിരുന്നു ഗാസിയാന്‍റപ്പിൽ ആദ്യ ഫീൽഡ് ആശുപത്രി തുറന്നത്. വിദഗ്ദരായ സ്വദേശി മെഡിക്കൽ സംഘമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
Adjust Story Font
16