Quantcast

ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്ത രാജ്യമായി യു.എ.ഇ

15.5 മില്യന്‍ ഡോസ് വാക്‌സിനാണ് യു.എ.ഇ വിതരണം ചെയ്തത്.

MediaOne Logo

Web Desk

  • Published:

    4 July 2021 9:05 AM GMT

ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്ത രാജ്യമായി യു.എ.ഇ
X

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്ന് യു.എ.ഇ. ഇതോടെ വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമായി യു.എ.ഇ മാറി. ബ്ലൂംബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

15.5 മില്യന്‍ ഡോസ് വാക്‌സിനാണ് യു.എ.ഇ വിതരണം ചെയ്തത്. പ്രവാസികളുള്‍പ്പെടെ 10 മില്യന്‍ ജനസംഖ്യയുള്ള യു.എ.ഇ 72.1 ശതമാനം ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള സീഷെല്‍സ് ജനസംഖ്യയുടെ 71.1 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്തത്.

മാര്‍ച്ച് മുതല്‍ യു.എ.ഇയിലെ പ്രതിദിന കോവിഡ് നിരക്ക് ഏകദേശം 2000 ആണ്. ഫെബ്രുവരിയില്‍ ഇത് 4000 ആയിരുന്നു. പ്രതിശീര്‍ഷ അനുപാതത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കോവിഡ് പരിശോധന നടക്കുന്ന രാജ്യമാണ് യു.എ.ഇ. കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നും യു.എ.ഇയാണ്.

TAGS :

Next Story