യു.എ.ഇയിൽ പെട്രോൾ വില കൂടി; ഡീസൽ നിരക്കിൽ കുറവ്
നാളെ മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.16 ദിർഹമാണ് നിരക്ക്
യു.എ.ഇയിൽ മേയ് മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ നിരക്കിൽ നേരിയ വർധനവുണ്ട്. അതേസമയം ഡീസൽ നിരക്ക് കുറയും. നാളെ മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.16 ദിർഹമാണ് നിരക്ക്. ഏപ്രിലിൽ ഇത് 3.01 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് 3.05 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം ഇത് 2.90 ദിർഹമായിരുന്നു. ഏപ്രിലിൽ 2.82 ദിർഹമായിരുന്ന ജി. ഇ-പ്ലസ് 91 പെട്രോള്‍ 2.97 ദിർഹമായാണ് വർധിച്ചത്. എന്നാൽ ഡീസൽ വിലയിൽ കുറവുണ്ട്. കഴിഞ്ഞ മാസം 3.03 ദിർഹമായിരുന്ന ഡീസലിന് മെയ് മാസത്തിൽ 2.91 ദിർഹമാണ് നിരക്ക്.
തുടർച്ചയായ രണ്ട് മാസത്തെ വർധനയെത്തുടർന്ന് ഏപ്രിലിൽ ഇന്ധന വില ലിറ്ററിന് എട്ട് ഫിൽസ് വീതം കുറച്ചിരുന്നു. ഊർജമന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിർണയ സമിതിയാണ് യു.എ.ഇയിൽ എല്ലാമാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്. തിങ്കളാഴ്ച മുതൽ പുതുക്കി നിശ്ചയിച്ച നിരക്ക് പ്രകാരമായിരിക്കും രാജ്യത്ത് പെട്രോളും ഡീസലും ലഭിക്കുക. ഡീസൽ വില കുറഞ്ഞത് അവശ്യസാധനങ്ങളുടെ വില കുറയാൻ കാരണാകും . വിവിധ എമിറേറ്റുകളിലെ ടാക്സി നിരക്കുകളിലും ഇന്ധന വില മുൻനിർത്തി നേരിയ മാറ്റമുണ്ടാകും.
Adjust Story Font
16