യു.എ.ഇ പ്രസിഡൻറ് റഷ്യയിലേക്ക്; പുടിനുമായി ചർച്ച നടത്തും
ചൊവ്വാഴ്ചയാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ റഷ്യയിലെത്തുക.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ റഷ്യയിലേക്ക്. വിവിധ തുറകളിൽ സഹകരണം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി ശൈഖ് മുഹമ്മദ് നിർണായക ചർച്ച നടത്തും.
ചൊവ്വാഴ്ചയാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ റഷ്യയിലെത്തുക. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ യു.എ.ഇ പ്രസിഡൻറിൻെറ സന്ദർശനം വഴിയൊരുക്കും. ഗൾഫ് ഉൾപ്പെടെ അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം രൂപപ്പെടുത്താൻ പുടിൻെറ റഷ്യ എല്ലാ നീക്കവും നടത്തുന്നുണ്ട്. യുക്രൈൻ യുദ്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇരു പ്രസിഡൻറുമാരും ചർച്ച ചെയ്യും. സമാധാനപൂർണമായ പ്രശ്നപരിഹാരം എന്ന യു.എ.ഇ നിലപാട് ശൈഖ് മുഹമ്മദ്ബിൻ സായിദ് റഷ്യയ ധരിപ്പിക്കും. പൊതു താൽപര്യമുള്ള നിരവധി വിഷയങ്ങളിൽ ഇരു പ്രസിഡൻറുമാരും തമ്മിൽ ചർച്ച നടക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' റിപ്പോർട്ട് ചെയ്തു സെൻറ് പീറ്റേഴ്സ് ബർഗിലായിരിക്കും കൂടിക്കാഴ്ച.
2019ൽ റഷ്യൻ പ്രസിഡൻറ് പുടിൻ യു.എ.ഇ സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തത്തിന് 2018ൽ ധാരണ രൂപപ്പെടുകയും ചെയ്തു. എണ്ണ മേഖലയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന നിലപാടുകളും താൽപര്യപൂർവമാണ് ലോകം ഉറ്റുനോക്കുന്നത്.
Adjust Story Font
16