യു.എ.ഇയുടെ ചിലഭാഗങ്ങളിൽ വേനൽമഴ; അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
വെയിൽ അകന്നതോടെ പകൽചൂടിനും കാര്യമായ ശമനമുണ്ടായി
യു.എ.ഇയിൽ ഇന്ന് രാവിലെ മുതൽ അന്തരീക്ഷം മേഘാവൃതമായതോടെ, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചു. അൽ ഐൻ, അബൂദബി, ഹത്ത എന്നിവിടങ്ങളിൽ മഴ ലഭിച്ചപ്പോൾ ദുബൈയുടെ ചില ഭാഗങ്ങളിൽ ചാറ്റൽ മഴ പെയ്തതായും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചു.
അൽ ഐനിൽ മഴ പെയ്യുന്നതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെയിൽ അകന്നതോടെ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. വരുംദിവസങ്ങളിലും രാജ്യത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.
ശനിയാഴ്ച വരെ രാജ്യത്ത് മേഘാവൃതമായ അന്തരീക്ഷം തുടരുമെന്നും അതോറിറ്റി പുറത്തിറക്കിയ കാലാവസ്ഥാ ബുള്ളറ്റിൻ പറയുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽവരെ കാറ്റ് വീശാനും, പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.
Next Story
Adjust Story Font
16