നൂറ് ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി യു.എ.ഇ
പേപ്പറിന് പകരം പോളിമറിലാണ് യുഎഇ സെൻട്രൽ ബാങ്ക് പുതിയ നോട്ട് പുറത്തിറക്കിയത്

ദുബൈ: യു.എ.ഇ 100 ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി. പേപ്പറിന് പകരം പോളിമറിലാണ് യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ നോട്ട് പുറത്തിറക്കിയത്. പഴയ പേപ്പർ നോട്ടും നൂറ് ദിർഹത്തിന്റെ പോളിമർ നോട്ടിനൊപ്പം പ്രാബല്യത്തിലുണ്ടാകും. ബാങ്കുകൾ, എ.ടി.എമ്മുകൾ, കറൻസി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൂറ് ദിർഹത്തിന്റെ പുതിയ നോട്ടുകൾ ലഭ്യമായിരിക്കും.
രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിനൊപ്പം ഉമ്മുൽഖുവൈൻ കോട്ടയാണ് പുതിയ നോട്ടിന്റെ ഒരു വശത്തുള്ളത്. മറുവശത്ത് ഫുജൈറ തുറമുഖവും ഇത്തിഹാദ് റെയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. വാജ്യ കറൻസി നിർമിക്കുന്നവർക്ക് അനുകരിക്കാൻ കഴിയാത്ത സുരക്ഷ സംവിധാനങ്ങൾ നോട്ടിന്റെ പ്രത്യേകതയാണ്. യു.എ.ഇ നേരത്തേ 50 ദിർഹം, 500 ദിർഹം, 1000 ദിർഹം എന്നിവയുടെ പോളിമർ നോട്ടുകൾ പുറത്തിറക്കിയിരുന്നു. ഇവ ലോകത്തെ ഏറ്റവും മികച്ച കറൻസി നോട്ടിനുള്ള അവാർഡും ഈയിടെ സ്വന്തമാക്കി.
Adjust Story Font
16