യുഎഇയുടെ ചാന്ദ്രദൗത്യം റോവറിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു
കുടുതൽ രാജ്യങ്ങളും സ്ഥാപനങ്ങളും സഹകരണം ഉറപ്പാക്കിയതും പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ യു.എ.ഇക്ക് തുണയാകും.
യുഎഇയുടെ ചന്ദ്രദൗത്യത്തിൽ കൂടുതൽ പ്രതീക്ഷ. റോവറിന്റെ പ്രധാന ഘടകങ്ങൾ നിർമിക്കാനുള്ള സുപ്രധാന ഘട്ടത്തിലാണിപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. കുടുതൽ രാജ്യങ്ങളും സ്ഥാപനങ്ങളും സഹകരണം ഉറപ്പാക്കിയതും പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ യു.എ.ഇക്ക് തുണയാകും.
ദുബൈ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ വിദഗ്ധ സംഘമാണ് റോവർ നിർമിക്കുക. ഇതിന്റെ അന്തിമ മാതൃക ഇതിനകം തയാറായിട്ടുണ്ട്. ചന്ദ്രോപരിതലത്തിന്റെ വടക്കു കിഴക്കൻ മേഖലയാണ് സംഘം ലക്ഷ്യമിടുന്നത്. അടുത്തവർഷം ആഗസ്റ്റിനും ഡിസംബറിനും ഇടയിൽ ഇവിടെ റാഷിദ് റോവർ ഇറക്കാനാണ് പദ്ധതി.4 ചക്രമായിരിക്കും റോവറിനുള്ളത്. 10 സെന്റീമീറ്റർ ഉയരമുള്ള വിഘാതങ്ങളും 20 ഡിഗ്രി ചെരിവുള്ള പ്രതലങ്ങളും മറികടക്കാൻ റോവറിനാകും.
റോവർ നിർമിതിയിൽ മാത്രം ഒതുങ്ങുന്നില്ല ദൗത്യം. ജാപ്പനീസ് സ്പേസ് ഏജൻസി ജാക്സ നിർമിക്കുന്ന ലൂണാർ റോബോട്ട്, കാനഡയിലെ മിഷൻ കൺട്രോൾ സ്പേസ് ഏജൻസീസിന്റെ കംപ്യൂട്ടർ സംവിധാനം, നൂതന കാമറകൾ തുടങ്ങിയവയും ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറക്കുക. ഇതൊക്കെയാണ് ലാൻഡർ ലക്ഷ്യമിടുന്നത്. 2024ഓടെ രണ്ടാമത് റോവർ അയക്കാനും പദ്ധതിയുണ്ട്.
Adjust Story Font
16