തിരിച്ചടിച്ച് യു.എ.ഇ: പോര്‍വിമാനം യമനിലെ മിസൈല്‍ ലോഞ്ചര്‍ തകര്‍ത്തു
പുലര്‍ച്ചെ 4.10ഓടെയാണ് അബൂദബിക്കു നേരെ ഹൂതികള്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചത്. ഇവ രണ്ടും യു.എ.ഇ. പ്രതിരോധസേന തകര്‍ത്തിരുന്നു
യമനിലെ ഹൂതികളുടെ മിസൈല്‍ വിക്ഷേപണ സംവിധാനം യു.എ.ഇ പോര്‍വിമാനം തകര്‍ത്തു. അബൂദബിക്കു നേരെ വീണ്ടും ഹൂതികള്‍ ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് തിങ്കളാഴ്ച രാവിലെ എഫ് 16 പോര്‍വിമാനം ഹൂതി മിസൈല്‍ ലോഞ്ചര്‍ തകര്‍ത്തത്. ഹൂതികളുടെ മിസൈല്‍ ലോഞ്ചര്‍ യു.എ.ഇ. പോര്‍വിമാനം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതിരോധ സേന പുറത്തുവിടുകയും ചെയ്തു.
പുലര്‍ച്ചെ 4.10ഓടെയാണ് അബൂദബിക്കു നേരെ ഹൂതികള്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചത്. ഇവ രണ്ടും യു.എ.ഇ. പ്രതിരോധസേന തകര്‍ത്തിരുന്നു. തുടര്‍ന്ന് ലോഞ്ചര്‍ നശിപ്പിക്കുകയായിരുന്നു.
MOD Joint Operations Command announces that at 04:10 hrs Yemen time an F-16 destroyed a ballistic missile launcher in Al Jawf, immediately after it launched two ballistic missiles at Abu Dhabi. They were successfully intercepted by our air defence systems. Video attached. pic.twitter.com/laFEq3qqLm
— وزارة الدفاع |MOD UAE (@modgovae) January 24, 2022
Adjust Story Font
16