Quantcast

'പ്രതിസന്ധി തീർക്കാൻ ഒരു ഫോൺകോൾ മതി'; എണ്ണവിപണിക്ക്​ ഭീഷണിയില്ലെന്ന്​ യു.എ.ഇ

'വിപണിയുടെ താൽപര്യം മുന്‍നിർത്തി മുന്നോട്ട് പോകും'

MediaOne Logo

Web Desk

  • Updated:

    2022-10-31 18:57:04.0

Published:

31 Oct 2022 6:53 PM GMT

പ്രതിസന്ധി തീർക്കാൻ ഒരു ഫോൺകോൾ മതി; എണ്ണവിപണിക്ക്​ ഭീഷണിയില്ലെന്ന്​ യു.എ.ഇ
X

എണ്ണഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം എണ്ണവിപണിക്ക്​ഭീഷണിയില്ലെന്ന്​ യു.എ.ഇ. വിപണിയുടെ താൽപര്യം മുന്‍ നിർത്തി മുന്നോട്ട് പോകും. ലോകം നേരിടുന്നത് മറ്റ് പ്രതിസന്ധികളെന്നും യു.എ.ഇ ഊർജ്ജ മന്ത്രി പറഞ്ഞു.

നവംബർ മുതൽ ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക്​, ഒപെക്​ ഇതര രാജ്യങ്ങളുടെ തീരുമാനം എണ്ണവിപണിയിൽ വൻ പ്രത്യാഘാതം സൃഷ്​ടിക്കുമെന്ന്​ അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്​ അനാവശ്യമായ ആശങ്കകളിൽ കാര്യമില്ലെന്ന യു.എ.ഇ ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങളുടെ വിശദീകരണം.

വിപണിയുടെ താൽപര്യം മുൻനിർത്തിയും നിരീക്ഷിച്ചുമാണ്​ തങ്ങൾ മുന്നോട്ടു പോകുന്നതെന്ന്​ യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ വകുപ്പു മന്ത്രി സുഹൈൽ അൽ മസ്​റൂഇ പറഞ്ഞു. കേവലം എണ്ണക്കപ്പുറം മറ്റു പ്രതിസന്ധികളാണ്​ ലോകം നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണവിപണിയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നത്​ യു.എ.ഇ ഉൾപ്പെടെ എല്ല ഉൽപാദക രാജ്യങ്ങളുടെയും ലക്ഷ്യമാണ്​. അതേ സമയം പാരമ്പര്യതര ഊർജ്ജ മേഖലകളിൽ കൂടുതൽ നിക്ഷേപിക്കുകയെന്ന സമീപനമാണ്​ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുടരു​ന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒപെക്​, ഒപെക്​ ഇതര രാജ്യങ്ങൾക്കെതിരെയുള്ള അമേരിക്കൻ നിലപാട്​ മയപ്പെടുത്താനും ഉൽപാതക രാജ്യങ്ങളു​ടെ നേതൃത്വത്തിൽ നീക്കമാരംഭിച്ചതായി റിപ്പോർട്ടുണ്ട്​.

TAGS :

Next Story