ഷാർജ മുനിസിപ്പാലിറ്റി പിഴകളിൽ ഇളവ്; 50ശതമാനം ഇളവ് നൽകും
പ്രഖ്യാപനം നടന്ന് 90 ദിവസത്തേക്കായിരിക്കും ആനുകൂല്യം.
![Inflow of Indian investors to Sharjah Inflow of Indian investors to Sharjah](https://www.mediaoneonline.com/h-upload/2023/09/05/1387111-sharjah.webp)
ഷാർജ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് ഈടാക്കുന്ന പിഴതുകകളിൽ 50 ശതമാനം ഇളവ് നൽകാനാണ് ഷാർജ കിരീടാവകാശി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചത്. ഇളവ് പ്രഖ്യാപിക്കുന്നതിനു മുമ്പ് നടത്തിയ നിയമലംഘനങ്ങൾക്കാണ് ഇളവ് ലഭിക്കുക. പ്രഖ്യാപനം നടന്ന് 90 ദിവസത്തേക്കായിരിക്കും ആനുകൂല്യം.
പ്രകൃതിദുരന്തങ്ങളിൽ നഷ്ടം നേരിട്ട ഷാർജയിലെ വീട്ടുടമകൾക്ക് സാമ്പത്തിക സഹായം നൽകാനും എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. ഷാർജ സാമൂഹിക സേവന വകുപ്പിനാണ് ഇതിന്റെ ചുമതല. സിവിൽ ഡിഫൻസ് അതോറിറ്റിയും, സാമൂഹിക സേവന വകുപ്പുമാണ് നഷ്ടപരിഹാരം കണക്കാക്കുക. ഷാർജയിൽ പരിസ്ഥിതി അതോറിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡോഗ് കെയർ സെന്റർ ഷാർജ സ്പോർട്സ് കൗൺസിലിന് കീഴിലേക്ക് മാറ്റാനും യോഗം തീരുമാനിച്ചു. ഷാർജ ഉപഭരണാധികാരികളായ ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽഖാസിമി, ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ആൽഖാസിമി എന്നിവരും കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.
Adjust Story Font
16