ചെറിയ പെരുന്നാൾ: ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ശമ്പളം മുൻകൂറായി നൽകണമെന്ന് ശൈഖ് മുഹമ്മദ്
പെരുന്നാളിന് ഒരുങ്ങാനും ഈദ് അവധി ദിനങ്ങൾ ആഘോഷിക്കാനുമാണ് ശമ്പളം മുൻകൂറായി നൽകുന്നത്
ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം
ദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യു.എ.ഇയിലെ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ശമ്പളം മുൻകൂറായി ലഭിക്കും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് നിർദേശം നൽകിയത്. ഇതോടെ ഇക്കുറി പെരുന്നാൾ വിപണി കൂടുതൽ സജീവമാകും.
അടുത്ത മാസം നൽകേണ്ട ശമ്പളം ഈ മാസം 17ന് മുൻപ് നൽകണമെന്നാണ് ശൈഖ് മുഹമ്മദ് നിർദേശം നൽകിയിത്. പെരുന്നാളിന് ഒരുങ്ങാനും ഈദ് അവധി ദിനങ്ങൾ ആഘോഷിക്കാനുമാണ് ശമ്പളം മുൻകൂറായി നൽകുന്നത്. ഏപ്രിൽ 20 മുതൽ 23 വരെയാണ് യു.എ.ഇയിലെ പെരുന്നാൾ അവധി. എന്നാൽ, പെരുന്നാൾ ദിനത്തിന് അനുസരിച്ച് ഈ അവധിയിൽ മാറ്റം വന്നേക്കാം. ഏപ്രിൽ 21നായിരിക്കും യു.എ.ഇയിൽ റമദാൻ എന്നാണ് വിലയിരുത്തൽ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷം റമദാൻ 29 ദിവസമായിരിക്കും എന്നാണ് വിലയിരുത്തൽ. പെരുന്നാൾ വിപണി ഇപ്പോൾ തന്നെ സജീവമാണ്. ഷോപ്പിങ് മാളുകളിലും മറ്റും വലിയ തിരക്കാണുള്ളത്. ഷാർജ എക്‌സ്‌പോ സെന്റർ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലെ റമദാൻ നൈറ്റ് മാർക്കറ്റുകളിലും ഉപഭോക്താക്കളുടെ വർധിച്ച തിരക്കാണുള്ളത്.
Adjust Story Font
16