ഭാവി കായികതാരങ്ങളെ വാർത്തെടുക്കുക ലക്ഷ്യം; യുഎഇ സ്പോർട്‌സ് ഫെഡറേഷനും ഷാർജ മെഡ്കെയറും ധാരണയായി
കായിക താൽപര്യമുള്ള വിദ്യാർഥികൾക്ക് തുണയാകുന്നതിനൊപ്പം അവരുടെ ആരോഗ്യപരിചരണം ഉറപ്പാക്കുകയും മെഡ്‌കെയർ ചുമതലയായിരിക്കും.
ദുബൈ: ഭാവിയുടെ കായികതാരങ്ങളെ വാർത്തെടുക്കാൻ യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷനും ഷാർജ മെഡ്‌കെയര്‍ ഹോസ്പിറ്റലും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കായിക താൽപര്യമുള്ള വിദ്യാർഥികൾക്ക് തുണയാകുന്നതിനൊപ്പം അവരുടെ ആരോഗ്യപരിചരണം ഉറപ്പാക്കുകയും മെഡ്‌കെയർ ചുമതലയായിരിക്കും.
യു.എ.ഇ വിദ്യാര്‍ത്ഥികളെ ഭാവിയുടെ കായിക താരങ്ങളായി വളർത്താൻ കായിക മന്ത്രാലയം രൂപം നല്‍കിയ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഫോർസ്‌കൂള്‍ ആൻറ്യൂണിവേഴ്സിറ്റി എജുക്കേഷനാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് ചുവടെയുള്ള മെഡ്‌കെയർ ആശുപത്രിയെ ആരോഗ്യ പങ്കാളിയായി തെരഞ്ഞെടുത്തത്
ദുബൈ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫീസിൽനടന്ന ചടങ്ങില്‍ യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്‍ സെക്രട്ടറിജനറൽ ശൈഖ് സുഹൈൽബിൻ ബുത്തി ആൽ മക്തും ആണ് പ്രഖ്യാപനം നടത്തിയത്.
യുഎഇ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ചുവടെ ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് വിവിധ കായികയിനങ്ങളിൽ പരിശീലനം നടത്തി വരുന്നത്. കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുക, ആരോഗ്യപരിചരണം ഉറപ്പാക്കുക എന്നിവയാണ് മെഡ്‌കെയർ ചുമതല.
ഷാര്‍ജ മെഡ്‌കെയര്‍ ആശുപത്രിയിലെ സ്‌പോര്‍ട്‌സ് മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം പൂര്‍ണമായും സ്‌പോര്‍ട്ട്‌സ് ഫെഡറേഷനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഡോ. ഷെർബാസ് ബിച്ചു, ആസ്റ്റർ ഹോസ്പിറ്റൽ ആൻറ് ക്ലിനിക്സ് സി.ഇ.ഒ കായികമേഖലയിൽ യു.എ.ഇയുടെ കുതിപ്പിനൊപ്പം സഞ്ചരിക്കാനുള്ള മികച്ച അവസരം കൂടിയാണിതെന്നും ഷാർജ മെഡ്‌കെയർ സാരഥികൾ വ്യക്തമാക്കി.
Adjust Story Font
16