ഗസ്സയിലെ ഇസ്രായേലി ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് യു.എ.ഇ
അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് വിദേശകാര്യ മന്ത്രാലയം

ദുബൈ: ഗസ്സയിലെ ഇസ്രായേലി ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് യു.എ.ഇ. വെടിനിർത്തൽ ലംഘനം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അന്തരാഷ്ട്ര സമൂഹം ഇടപെടണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
നൂറുകണക്കിന് മനുഷ്യജീവനുകൾ അപകടത്തിലാക്കുന്ന തരത്തിലേക്ക് അക്രമം വ്യാപിക്കുന്നത് തടയണം. ഫലസ്തീനികൾക്ക് വെള്ളവും, വൈദ്യുതിയും, ചികിത്സയുമടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അടിയന്തര ഇടപെടലുകൾ വേണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16