ഖുർആൻ കത്തിച്ച സംഭവത്തിൽ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ച് യുഎഇ
സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ അംബാസഡറെ വിളിച്ചുവരുത്തി യുഎഇയുടെ പ്രതിഷേധം. വിദേശകാര്യമന്ത്രാലയമാണ് സ്വീഡിഷ് അംബാസറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചത്.
തീവ്ര നിലപാടുകാർക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന സ്വീഡിഷ് സർക്കാറിന്റെ നടപടിയെ യു എ ഇ അപലപിച്ചു. സാമൂഹിക മൂല്യങ്ങൾക്ക് വില കൽപിക്കാതെ സ്വീഡൻ അന്താരാഷ്ട്ര ഉത്തവാദിത്തങ്ങളിൽ നിന്ന് പിറകോട്ട് പോവുകയാണെന്ന് യു എ ഇ കുറ്റപ്പെടുത്തി.
ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇത്തരം ഹീന കൃത്യങ്ങൾക്കായി ദൂരുപയോഗം ചെയ്യരുത്. വിദ്വേഷ പ്രചാരണത്തെയും വംശീയതയെയും ശക്തമായി നേരിടണമെന്നും യു എ ഇ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16