Quantcast

യു.എ.ഇയുടെ ചാന്ദ്രപര്യവേഷണ വാഹനം റാശിദ് റോവർ മരുഭൂമിയിൽ പരീക്ഷണയോട്ടം നടത്തി

MediaOne Logo

Web Desk

  • Published:

    10 March 2022 1:00 PM GMT

യു.എ.ഇയുടെ ചാന്ദ്രപര്യവേഷണ വാഹനം റാശിദ് റോവർ മരുഭൂമിയിൽ പരീക്ഷണയോട്ടം  നടത്തി
X

യു.എ.ഇയുടെ ചാന്ദ്രപര്യവേഷണ വാഹനം റാശിദ് റോവർ മരുഭൂമിയിൽ ഓടിച്ച് പരീക്ഷണം നടത്തി. എമിറേറ്റ്സ് ലൂണാൻ മിഷൻ ടീമംഗങ്ങളാണ് റോവറിന്റെ പ്രവർത്തനം വിലയിരുത്താൻ മരുഭൂമിയിൽ പരീക്ഷണയോട്ടം നടത്തിയത്.




വാഹനത്തിന്റെ സഞ്ചാരം, ആശയവിനിമയം എന്നിവയിലാണ് പരീക്ഷണം നടത്തിയതെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ അറിയിച്ചു. രാത്രിയും പകലും സഞ്ചരിച്ച് ചന്ദ്രനിലെ വിവരങ്ങൾ ശേഖരിക്കുന്ന ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ പര്യവേഷണ വാഹനമാണ് യു.എ.ഇ നിർമിച്ച റാശിദ് റോവർ. ഈവർഷം അവസാനമാണ് റാശിദിനെ ചന്ദ്രനിലേക്ക് വിക്ഷേപിക്കുക.








TAGS :

Next Story