Quantcast

ഈജിപ്‌തിൽ കാറ്റാടിപ്പാടം നിർമിക്കാൻ യു.എ.ഇ; ധാരണയായി

അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിലാണ്​ ​ സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്

MediaOne Logo

Web Desk

  • Published:

    8 Nov 2022 6:36 PM GMT

ഈജിപ്‌തിൽ കാറ്റാടിപ്പാടം നിർമിക്കാൻ യു.എ.ഇ; ധാരണയായി
X

ദുബൈ: വൻ കാറ്റാടിപ്പാട നിർമാണ പദ്ധതിക്ക്​ ഈജിപ്തും യു.എ.ഇയും ധാരണയി​ലെത്തി. കാറ്റിൽ നിന്ന്​ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ പദ്ധതികളിലൊന്നായിരിക്കുമിത്​. ഈജിപതിലെ ശറമു​​ശ്ശൈഖിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിലാണ്​ ​ സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്​.

യു.എ.ഇ പ്രസിഡന്‍റ്​ ​ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും ഈജിപ്ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽ സീസിയും കരാർ ഒപ്പിടുന്നതിന്​ദൃക്​​സാക്ഷികളായി. യു.എ.ഇയുടെ 'മസ്​ദാറും' ഈജിപ്തിന്‍റെ ഇൻഫിനിറ്റി പവറും ഹസൻ അല്ലാം യൂടിലിറ്റീസും തമ്മിലാണ്​ ധാരണാപത്രം ഒപ്പുവെച്ചത്​. 10ജിഗാ വാട്ട്​ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന്​ തീരപ്രദേശങ്ങളിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനാണ്​ കരാർ.

യു.എ.ഇ കാലാവസ്ഥാ വകുപ്പിന്‍റെ പ്രത്യേക പ്രതിനിധിയും നവീന ടെക്നോളജി മന്ത്രിയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറും ഈജിപ്ത്​ വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രി ഡോ. മുഹമ്മദ് ശാക്കർ അൽ-മർകബിയുമാണ്​ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പുനരുപയോഗ ഊർജമേഖലയിലെ ഇരു രാജ്യങ്ങളുടെയും അഭിലാഷമാണ്​ പദ്ധതിയിലൂടെ പൂർത്തിയാകുന്നതെന്ന്​ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.

പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 47,790 ജിഗാവാട്ട്​ മണിക്കൂർ നിർമല ഊർജ്ജം ഉത്പാദിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഇത്​ 23.8 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറക്കുകയും പരിസ്ഥിതിക്ക്​ഗുണം ചെയ്യുകയും ചെയ്യും.

TAGS :

Next Story