Quantcast

തൊഴിൽ പരാതികൾ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനവുമായി യു.എ.ഇ

14 ദിവസത്തിനകം പരാതിയിൽ നടപടി തുടങ്ങും

MediaOne Logo

Web Desk

  • Published:

    12 Aug 2024 5:34 PM GMT

തൊഴിൽ പരാതികൾ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനവുമായി യു.എ.ഇ
X

ദുബൈ: തൊഴിൽ പരാതികൾ സമർപ്പിക്കാൻ യു.എ.ഇ തൊഴിൽമന്ത്രാലയം ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും, വീട്ടുജോലിക്കാർക്കും, തൊഴിൽദാതാക്കൾക്കും ഇതിലൂടെ പരാതികൾ സമർപ്പിക്കാം. നേരിട്ട് ഹാജരാകാതെ തന്നെ തൊഴിലാളികൾക്ക് ഇതിലൂടെ പരാതി നൽകാം.

പരാതി നൽകാൻ മൂന്ന് മാർഗങ്ങളാണ് തൊഴിൽമന്ത്രാലയം മുന്നോട്ട് വെക്കുന്നത്. ഒന്ന് മന്ത്രാലയത്തിന്റെ mohre.ae എന്ന വെബ്‌സൈറ്റ് വഴി പരാതി നൽകാം. രണ്ട് MOHRE UAE എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി പരാതികൾ സമർപ്പിക്കാം. മൂന്ന് 80084 എന്ന കോൾസെന്ററാണ്.

സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികൾ പരാതി നൽകുമ്പോൾ വർക്ക് പെർമിറ്റ് നമ്പറോ, പാസ്‌പോർട്ട് നമ്പറോ നൽകണം. വീട്ടുജോലിക്കാർ പരാതി നൽകുമ്പോൾ യു.ഐ.ഡി നമ്പർ ഒപ്പം നൽകണം. തൊഴിൽദാതാക്കൾ പരാതി എസ്റ്റാബ്ലിഷ് നമ്പർ വേണം. വീട്ടുജോലിക്കാരുടെ തൊഴിൽദാതാവാണെങ്കിൽ തൊഴിലാളിയുടെ യു.ഐ.ഡി നമ്പറും നിർബന്ധമാണ്. പരാതി ലഭിച്ച് 14 ദിവസത്തിനകം തൊഴിലാളിയെയും തൊഴിൽദാതാവിനെയും മന്ത്രാലയം അന്വേഷണത്തിനായി വിളിപ്പിക്കും. അന്വേഷണത്തിനൊടുവിൽ കേസിൽ ഒത്തുതീർപ്പുണ്ടാക്കും. അമ്പതിനായിരം ദിർഹത്തിന് താഴെയുള്ള തൊഴിൽകേസുകൾ മന്ത്രാലയത്തിൽ തന്നെ ഒത്തുതീർപ്പാക്കും. അമ്പതിനായിരം ദിർഹത്തിന് മുകളിലുള്ള ക്ലെയിമുകൾ ഒത്തുതീർപ്പാക്കാനായില്ലെങ്കിൽ കേസ് കോടതിക്ക് കൈമാറുമെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story