യുഎഇ യാത്രാ ഇളവ് ഇന്ന് മുതല്‍: കാത്തുനില്‍ക്കുന്നത് ആയിരങ്ങൾ, അനുമതി യുഎഇയില്‍ നിന്ന് വാക്സിനെടുത്തവർക്ക്
യു.എ.ഇയിൽ നിന്ന് വാക്സിനെടുത്ത താമസ വിസക്കാർക്കാണ് മടങ്ങാൻ അനുമതി. പുതിയ ഇളവുകൾ പ്രകാരം യാത്രക്കാർക്ക് യു.എ.ഇ എമിഗ്രേഷൻ അധികൃതരുടെ അനുമതി ലഭ്യമായി തുടങ്ങി.
യാത്രാ വിലക്കിൽ ഇളവ് നൽകിയതോടെ ഇന്ന് മുതൽ ഇന്ത്യക്കാരായ താമസ വിസക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങാം. യു.എ.ഇയിൽ നിന്ന് വാക്സിനെടുത്ത താമസ വിസക്കാർക്കാണ് മടങ്ങാൻ അനുമതി. പുതിയ ഇളവുകൾ പ്രകാരം യാത്രക്കാർക്ക് യു.എ.ഇ എമിഗ്രേഷൻ അധികൃതരുടെ അനുമതി ലഭ്യമായി തുടങ്ങി.
യു.എ.ഇയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച താമസ വിസക്കാർക്ക് മാത്രമാണ് മടങ്ങാൻ അനുമതി. സന്ദർശക വിസക്കാർക്ക് അനുമതിയില്ല. താമസവിസയുടെ കാലാവധി തീർന്നവരുടെ കാര്യത്തിൽ അനുഭാവപൂർണമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദുബൈ വിസക്കാർ ജി.ഡി.ആർ.എഫ്.എയുടെയും അബൂദബി ഉൾപ്പെടെ മറ്റു വിസക്കാർ ഐ.സി.എയുടെ അനുമതിയുമാണ് തേടേണ്ടത്.
അധികൃതരുടെ അനുമതിക്കായി അപേക്ഷിച്ചവരിൽ ഭൂരിപക്ഷവും ആഗസ്റ്റ് ശനിയാഴ്ച മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. യു.എ.ഇയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ വർധനയാണുള്ളത്. അനുമതി ലഭിച്ചവർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കേരളത്തിലെ വിമാനത്താവളത്തിൽ നിന്ന് നാല് മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് പി.സി.ആർ പരിശോധന ഫലം എന്നിവ കൂടെ കരുതണം.
അതിനിടെ ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ച താമസ വിസക്കാരും മറ്റും ഖത്തർ ഉൾപ്പെടെയുള്ള ഇടത്താവളങ്ങൾ മുഖേന യു.എ.ഇയിലേക്ക് പ്രവഹിക്കുകയാണ്.
Adjust Story Font
16