Quantcast

യു.എ.ഇ യാത്രക്കാർ ഓൺലൈനായി സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണമെന്ന് മുന്നറിയിപ്പ്

പണമോ ആഭരണങ്ങൾ അടക്കമുള്ള വിലയേറിയ വസ്തുക്കളോ കൈവശമുള്ളവർക്കാണ് നിർദ്ദേശം

MediaOne Logo

Web Desk

  • Published:

    17 Feb 2023 2:50 PM GMT

യു.എ.ഇ യാത്രക്കാർ ഓൺലൈനായി സെൽഫ്   ഡിക്ലറേഷൻ സമർപ്പിക്കണമെന്ന് മുന്നറിയിപ്പ്
X

യു.എ.ഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ പണമോ അല്ലെങ്കിൽ ആഭരണങ്ങൾ, മറ്റ് വിലയേറിയ കല്ലുകൾ എന്നിവ പോലുള്ള വസ്തുക്കളോ കൈവശം വയ്ക്കാറുണ്ടെങ്കിൽ അവർ ഓൺലൈനായി ഒരു സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് മാത്രമേ യാത്ര ചെയ്യാൻ അനുമതിയൊള്ളു. ഇത്തരം വസ്തുക്കളുടെ മൂല്യം 60,000 ദിർഹത്തിൽ കൂടുതലാണെങ്കിൽ മാത്രമാണ് ഇത്തരത്തിലൊരു മുൻകരുതൽ നടപടി സ്വീകരിക്കേണ്ടത്. മുൻപ് തന്നെ നിലനിൽക്കുന്ന നിയമമാണെങ്കിലും അധികൃതർ കഴിഞ്ഞ ദിവസം വീണ്ടും പ്രത്യേകം ഇക്കാര്യം ഉണർത്തിയിരുന്നു.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് പുറത്തിറക്കിയ അറിയിപ്പിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതുതായി ആരംഭിച്ച Afseh (അഫ്‌സഹ്) മൊബൈൽ ആപ്പിലോ declare.customs.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റിലോ ആണ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകേണ്ടത്.

18 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ യാത്രക്കാരും തങ്ങളുടെ പക്കലുള്ള വ്യക്തിഗത വസ്തുക്കൾ, അത് പണമായാലും ചെക്കായാലും 60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള ആഭരണങ്ങളായാലും ഓൺലൈൻ ഡിക്ലറേഷൻ നടത്തിയിരിക്കണം.

അബൂദബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുകയാണെങ്കിൽ ഈ പ്ലാറ്റ്ഫോമിലെ ഡിക്ലറേഷൻ ഫോം ഉപയോഗിക്കാവുന്നതാണ്. ദുബൈയിൽ നിന്ന് യുഎഇയിലേക്കോ തിരിച്ചോ ആണ് യാത്രയെങ്കിൽ ദുബൈ കസ്റ്റംസിന്റെ iDeclare മൊബൈൽ ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗപ്പെടുത്തേണ്ടത്. വെബ്‌സൈറ്റിലോ ആപ്പിലോ ആവശ്യപ്പെടുന്ന നടപടികളെല്ലാം പൂർത്തിയാക്കിയാൽ ഈ സേവനം സൗജന്യമായി തന്നെയാണ് ജനങ്ങൾക്ക് ലഭ്യമാകുക.

TAGS :

Next Story