യു.എ.ഇ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടീമിന് ടി- ട്വൻറി ലോകകപ്പ് യോഗ്യത; സംഘത്തിൽ മൂന്ന് മലയാളി താരങ്ങളും
ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യ അണ്ടർ 19 ടി 20 ലോകകപ്പ്
യു.എ.ഇ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടീം ട്വൻറി-20 ലോകകപ്പ് മത്സരത്തിന് യോഗ്യതനേടി. മൂന്ന് മലയാളി താരങ്ങളും ടീമിലുണ്ട്. മലേഷ്യയിൽ നടന്ന ഏഷ്യൻ യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ തായ്‌ലന്റിനെ ആറ് വിക്കറ്റിന് തോൽപിച്ചാണ് യു.എ.ഇ പെൺപട ലോകകപ്പ് യോഗ്യത നേടിയത്.
യു.എ.ഇ ടീമിലെ ഭൂരിപക്ഷം കളിക്കാനും ഇന്ത്യക്കാരാണ്. വയനാട് സ്വദേശികളും സഹോദരങ്ങളുമായ റിനിത രജിത്, റിഷിത രജിത്, കണ്ണൂർ തലശേരി സ്വദേശി ഇഷിത സഹ്‌റ എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ. ഭൂട്ടാൻ, മല്യേഷ, നേപ്പാൾ, ഖത്തർ ടീമുകളെയും യു.എ.ഇ പരാജയപ്പെടുത്തിയിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്ത തായ്‌ലന്റിനെ 17.1 ഓവറിനുള്ളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ യു എ ഇ മറികടന്നു. നാല് ഓവറിൽ 11റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത മഹിക ഗൗറിന്റെ പ്രകടനം നിർണായകമായി. ക്യാപ്റ്റൻ തീർഥ സതീഷ് പുറത്താകാതെ 38 റൺസെടുത്ത് യു.എ.ഇയെ വിജയത്തിലെത്തിച്ചു. തീർഥയാണ് കളിയിലെ താരം. ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യ അണ്ടർ 19 ടി 20 ലോകകപ്പ്.
Adjust Story Font
16