Quantcast

ഗസ്സയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ലോകം ഒന്നിച്ചുപ്രവർത്തിക്കണമെന്ന് യു.എ.ഇ

ഗസ്സയിൽ തുടരുന്ന യുദ്ധത്തിന്‍റെ പശ്​ചാത്തലത്തിലാണ്​ അടിയന്തിരമായി ഈജിപ്തിന്‍റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേർത്തത്​.

MediaOne Logo

Web Desk

  • Published:

    21 Oct 2023 5:43 PM GMT

ഗസ്സയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ലോകം ഒന്നിച്ചുപ്രവർത്തിക്കണമെന്ന് യു.എ.ഇ
X

ഗസ്സ സിറ്റി: സംഘർഷം അവസാനിപ്പിക്കാൻ ലോകം ഒന്നിച്ചുപ്രവർത്തിക്കണമെന്ന്​ ആവശ്യപ്പെട്ട്​ യു.എ.ഇ ​പ്രസിഡന്റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ. ഈജിപ്ത്​ തലസ്ഥാനമായ കൈറോയിൽ നടന്ന വിവിധ രാഷ്ട്രത്തലവൻമാർ പങ്കെടുത്ത സമാധാന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗസ്സയിൽ തുടരുന്ന യുദ്ധത്തിന്‍റെ പശ്​ചാത്തലത്തിലാണ്​ അടിയന്തിരമായി ഈജിപ്തിന്‍റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേർത്തത്​. സിവിലിയൻമാരെ സംരക്ഷിക്കുന്നതിന്​ ഏറ്റവും വലിയ മുൻഗണന നൽകണമെന്ന്​​ യു.എ.ഇ പ്രസിഡൻറ്​ ആവശ്യപ്പെട്ടു.

വെടിനിർത്തലിനും ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിനും അടിയന്തിര നടപടികൾ വേണം. സംവാദം, സഹകരണം, സഹവർത്തിത്വം എന്നിവയാണ്​ സമാധാനത്തിലേക്കുള്ള ഏക മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലേക്ക്​ ആദ്യഘട്ട ദുരിതാശ്വാസ വസ്തുക്കൾ റഫ അതിർത്തി മുഖേന കടന്നുപോയതിനെ തുടർന്നായിരുന്നു​ ഉച്ചകോടിക്ക്​ തുടക്കം​.

ഈജിപ്ത്യൻ പ്രസിഡന്‍റ്​അബ്​ദുൽ ഫത്ത അൽ സീസി, ഫലസ്തീൻ പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസ്​, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽ ഥാനി, ജോർഡൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ തുടങ്ങിയ പശ്​ചമേഷ്യൻ രാഷ്​ട്രത്തലവൻമാരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നടക്കം പ്രതിനിധികളും ഉച്ചകോടിക്കെത്തി.

കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിൽ നടന്ന ജി.സി.സി-ആസിയാൻ രാജ്യങ്ങളുടെ ഉച്ചകോടിയിലും ശൈഖ്​ മുഹമ്മദ്​ പ​ങ്കെടുത്തിരുന്നു. വൻതോതിൽ ജീവകാരുണ്യ ഉൽപന്നങ്ങൾ ഗസ്സക്ക്​ വേണ്ടി സമാഹരിക്കാനും യു.എ.ഇ മുന്നിലുണ്ട്​.

TAGS :

Next Story