Quantcast

യുഎഇയിൽ വാക്‌സിനെടുക്കാത്തവര്‍ക്ക് സർക്കാർ ഓഫിസുകളിൽ വിലക്ക്

ഓഗസ്റ്റ് ഒന്നുമുതലാണ് പുതിയ നിയന്ത്രണം നിലവിൽവരിക

MediaOne Logo

Web Desk

  • Updated:

    2021-07-08 19:54:23.0

Published:

8 July 2021 6:52 PM GMT

യുഎഇയിൽ വാക്‌സിനെടുക്കാത്തവര്‍ക്ക് സർക്കാർ ഓഫിസുകളിൽ വിലക്ക്
X

കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യുഎഇയിലെ സർക്കാർ ഓഫീസുകളിൽ പ്രവേശനവിലക്ക്. ഓഗസ്റ്റ് ഒന്നുമുതലാണ് നിയന്ത്രണം നിലവിൽവരിക. വാക്‌സിൻ എടുക്കാത്തവർക്ക് 48 മണിക്കൂറിനുള്ളിലെ പിസിആർ ഫലവുമായി വന്നാലേ പ്രവേശനം അനുവദിക്കൂ.

യുഎഇയിലെ മുഴുവൻ മന്ത്രാലയങ്ങൾക്കും ഫെഡറൽ സർക്കാരിനുകീഴിലെ മുഴുവൻ സ്ഥാപനങ്ങൾക്കും കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്. വാക്‌സിനെടുക്കാതെ ഉപഭോക്താക്കളായാലും സന്ദർശകരായാലും പുറംജോലി കരാർ ഏറ്റെടുത്ത സ്ഥാപനത്തിലെ ജീവനക്കാരായാലും പ്രവേശനം അനുവദിക്കില്ല. സർക്കാർ ഓഫിസിലേക്ക് വരുന്നവർ യുഎഇ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം. അല്ലാത്തവർ 48 മണിക്കൂറിനകം പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആയിരിക്കണം.

വാക്‌സിൻ ഒഴിവാക്കാൻ ഇളവുള്ളവർക്കും വിലക്ക് ബാധകമാണ്. അൽഹുസൻ ആപ്പിൽ വാക്‌സിനേഷൻ, പിസിആർ പരിശോധനാ വിവരങ്ങളും ലഭ്യമായിരിക്കണം. 16 വയസിന് താഴെയുള്ളവർക്ക് മാത്രം ഇക്കാര്യങ്ങളിൽ ഇളവ് ലഭിക്കും. മുഴുവൻ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇക്കാര്യം നിർബന്ധമായും പാലിക്കണമെന്നും സർക്കാർ മാനവിഭവശേഷി ഫെഡറൽ അതോറിറ്റിയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു.

TAGS :

Next Story