യു.എ.ഇ സുവർണ ജൂബിലി: രണ്ടാംഘട്ട പദ്ധതികള്‍ പ്രഖ്യാപിച്ചു
രാജ്യത്തിന്‍റെ മനുഷ്യവിഭവം ശക്തിപ്പെടുത്താനും സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഊന്നൽ നൽകുന്ന 13പദ്ധതികളാണ് പ്രഖ്യാപിച്ചത്
യു.എ.ഇ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബറിൽ തുടക്കം കുറിക്കുന്ന പദ്ധതികളുടെ രണ്ടാംഘട്ടം പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ മനുഷ്യവിഭവം ശക്തിപ്പെടുത്താനും സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഊന്നൽ നൽകുന്ന ൧൩ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസമാണ് ഒന്നാംഘട്ടത്തിന്‍റെ ഭാഗമായി ഗ്രീൻ വിസ ഉൾപ്പെടെ 13പദ്ധതികൾ പ്രഖ്യാപിച്ചത്. അബൂദാബിയിലെ ഖസർ അൽ വത്ൻ കൊട്ടാരത്തിൽ യു.എ.ഇ മന്ത്രിസഭാകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ഗർഗാവിയുടെ നേതൃത്വത്തിലാണ് പദ്ധതികൾ വെളിപ്പെടുത്തിയത്. യു.എ.ഇ പൗരന്മാർക്ക് പുതിയ സ്വകാര്യ മേഖലയിലെ 75,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് 24 ബില്യൺ ദിർഹം അനുവദിച്ചു. സ്വകാര്യ മേഖലയിൽ ബിസിനസ് ആരംഭിക്കാനായി ബിരുദം പൂർത്തിയായവരും പഠിക്കുന്നവരുമായ സ്വദേശികൾക്ക്ഒരു ബില്യൺ ദിർഹം അനുവദിച്ചിട്ടുമുണ്ട്.
യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സയിദിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പദ്ധതികൾ രൂപപ്പെടുത്തിയതെന്ന് ഗർഗാവി പറഞ്ഞു. സ്വകാര്യ മേഖലയിൽ ഇമാറാത്തി പൗരന്മാരെ കൂടുതലായി ഇടപെടുന്നതിന് പ്രേരിപ്പിക്കുന്നതാണ് പദ്ധതികൾ.
Adjust Story Font
16