ഗസ്സയ്ക്ക് വീണ്ടും യുഎഇയുടെ കൈത്താങ്ങ്; ആറ് വിമാനങ്ങൾ കൂടി പുറപ്പെട്ടു
ഗാലന്റ് നൈറ്റ് ത്രീ എന്ന പേരിൽ ഫലസ്തീൻ ജനതയ്ക്ക് പ്രഖ്യാപിച്ച സഹായപദ്ധതിയുടെ ഭാഗമായാണിത്.
അബൂദബി: ഗസ്സയിൽ പരിക്കേറ്റവരുടെ ചികിൽസക്ക് ഫീൽഡ് ആശുപത്രി നിർമിക്കാൻ ആറ് വിമാനങ്ങൾ കൂടി യുഎഇയിൽ നിന്ന് പുറപ്പെട്ടു. ഗാലന്റ് നൈറ്റ് ത്രീ എന്ന പേരിൽ ഫലസ്തീൻ ജനതയ്ക്ക് പ്രഖ്യാപിച്ച സഹായപദ്ധതിയുടെ ഭാഗമായാണിത്.
അബൂദബിയിൽ നിന്ന് ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളത്തിലാണ് ആശുപത്രി നിർമാണത്തിന് സാമഗ്രികൾ എത്തിക്കുക. ഇന്നലെ അഞ്ച് വിമാനങ്ങൾ ഇതേ ദൗത്യവുമായി അൽ ആരിഷ് വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു.
Next Story
Adjust Story Font
16