Quantcast

'50 രാജ്യങ്ങളിലെ പാവപ്പെട്ടവർക്ക് ഭക്ഷണം'; ലക്ഷ്യം നേടി യുഎഇയുടെ 'വൺ ബില്യൺ മീൽസ് 'പദ്ധതി

13 രാജ്യങ്ങളിൽ ഭക്ഷണവിതരണം പുരോഗമിക്കുകയാണ്. റമദാൻ പിന്നിട്ടും പദ്ധതിയുടെ പ്രവർത്തനം തുടരും

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-04-27 19:20:34.0

Published:

27 April 2022 7:17 PM GMT

50 രാജ്യങ്ങളിലെ പാവപ്പെട്ടവർക്ക് ഭക്ഷണം; ലക്ഷ്യം നേടി യുഎഇയുടെ വൺ ബില്യൺ മീൽസ് പദ്ധതി
X

50 രാജ്യങ്ങളിലെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാൻ യുഎഇ പ്രഖ്യാപിച്ച 'വൺ ബില്യൺ മീൽസ് 'പദ്ധതി ലക്ഷ്യം നേടി. ശതകോടി മനുഷ്യർക്ക് ഭക്ഷണം നൽകാനുള്ള ധനസമാഹരണം ലക്ഷ്യം കൈവരിച്ചതായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് പ്രഖ്യാപിച്ചത്. 600 ദശലക്ഷം പേർക്ക് ഭക്ഷണമെത്തിക്കാനുള്ള തുക വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമാണ് സമാഹരിച്ചത്. ബാക്കി 400 ദശലക്ഷം പേർക്കുള്ള ഭക്ഷണം വ്യക്തിപരമായി താൻ ഏറ്റെടുക്കുന്നതായി ശൈഖ് മുഹമ്മദ് അറിയിച്ചു. റമദാൻ ഒന്നിന് തുടക്കമിട്ട യജ്ഞം 26 ദിവസം കൊണ്ടാണ് ലക്ഷ്യം കണ്ടത്. 3,20,000 വ്യക്തികൾ പദ്ധതിയിലേക്ക് സംഭാവന നൽകി. യുഎഇ മുറുകെ പിടിക്കുന്ന മൂല്യങ്ങളുടെ പ്രതിഫലനമാണ് പദ്ധതിയുടെ വിജയമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ ജനങ്ങൾ ദയയുള്ളവരാണ്, ഈ സമൂഹം ഉദാരമതികളാണ്, വെല്ലുവിളി നേരിടുന്ന സഹജീവികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്നവരാണ് എന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. പദ്ധതിക്കായി സംഭാവനയർപ്പിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.

50 രാജ്യങ്ങളിലെ ശതകോടി ജനങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് റമദാൻ ഒന്നിനാണ് തുടക്കം കുറിച്ചത്. 13 രാജ്യങ്ങളിൽ ഭക്ഷണവിതരണം പുരോഗമിക്കുകയാണ്. റമദാൻ പിന്നിട്ടും പദ്ധതിയുടെ പ്രവർത്തനം തുടരും.


UAE's 'One Billion Meals' project achieves its goal

TAGS :

Next Story