Quantcast

ലക്ഷ്യത്തിലെത്തി യു.എ.ഇയുടെ 'വൺ ബില്യൺ മീൽസ്'; സംഭാവന 175കോടി ദിർഹം പിന്നിട്ടു

പദ്ധതിയിലേക്ക് സംഭാവനകളർപ്പിച്ച മുഴുവനാളുകൾക്കും നന്ദിയറിയിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം

MediaOne Logo

Web Desk

  • Updated:

    2023-04-18 18:59:15.0

Published:

18 April 2023 5:15 PM GMT

UAEs One Billion Meals Target Reached; The donation crossed 175 crore dirhams
X

ദുബൈ: യു.എ.ഇയുടെ 'വൺ ബില്യൺ മീൽസ്' പദ്ധതിയിലെ സംഭാവന 175 കോടി ദിർഹം പിന്നിട്ടു. റമദാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായി പ്രഖ്യാപിച്ച പദ്ധതി ലക്ഷ്യത്തിലെത്തിയെന്ന് അധികൃതർ ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്. പദ്ധതിയിലേക്ക് സംഭാവനകളർപ്പിച്ച മുഴുവനാളുകൾക്കും നന്ദിയറിയിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു.

അശരണർക്കും നിരാലംബർക്കും അന്നമെത്തിക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചതാണ് പദ്ധതി. പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 1.8 ലക്ഷത്തിലധികം ദാതാക്കളിൽ നിന്നാണ് ഇത്രയും സംഭാവനകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്.

സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക. 2020ൽ 10 മില്യൺ മീൽസ് പദ്ധതിയും 2021ൽ 100 മില്യൺ മീൽസ് കാമ്പയിനും നടപ്പാക്കിയിരുന്നു. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ് കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണപൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.


TAGS :

Next Story