Quantcast

യു.എ.ഇയിൽ അസ്ഥിര കാലാവസ്ഥ: ജാഗ്രതാ നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

താപനില 4 ഡിഗ്രി വരെ കുറയാനും യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇടി മിന്നലോടെ മഴ പെയ്യാനും സാധ്യതയുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-01-06 18:53:01.0

Published:

6 Jan 2023 6:51 PM GMT

യു.എ.ഇയിൽ അസ്ഥിര കാലാവസ്ഥ: ജാഗ്രതാ നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
X

ദുബൈ: രാജ്യത്തെ തുടരെയുള്ള കാലാവസ്ഥ മാറ്റത്തിൽ ജാഗ്രത പാലിക്കണമെന്ന്​ മുന്നറിയിപ്പ്​ നൽകി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. അടുത്ത ദിവസങ്ങളിൽ മഴക്ക്​ സാധ്യതയുണ്ടെന്നും തണുപ്പ്​ കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 4 ഡിഗ്രി വരെ കുറയാനും യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇടി മിന്നലോടെ മഴ പെയ്യാനും സാധ്യതയുണ്ട്​. ഈ സാഹചര്യത്തിൽ കൂടുതൽ ശൈത്യവും മഴയും ഉണ്ടാകും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും വേണം. വാദികളിൽ നിന്നും വെള്ളം ഒഴുകുന്ന സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

ഞായറാഴ്ച രാജ്യത്തിന്‍റെ വടക്ക്​, കിഴക്ക്​ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഫുജൈറയിലും ദിബ്ബയിലും അൽഐനിലെ ചിലയിടങ്ങളിലും രാവിലെ മുതൽ മഴക്ക്​ സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥയിൽ സുരക്ഷിതരാകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പട്ടികയും മന്ത്രാലയം പുറത്തിറക്കി. വെള്ളിയാഴ്ച ദുബൈ, അബൂദബി അടക്കമുള്ള എമിറേറ്റുകളിൽ വിവിധ സ്ഥലങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട്​. രാവിലെ മുതൽ മേഘാവൃതമായ സാഹചര്യമായിരുന്നു മിക്കയിടങ്ങളിലുമുണ്ടായിരുന്നത്​. വിവിധ എമിറേറ്റുകളിലെ പൊലീസ്​ സേനയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്​. കാഴ്ച മങ്ങുന്നതിനാൽ വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കണമെന്നും അധികൃതർ ഡ്രൈവർമാരോട്​ ആവശ്യപ്പെട്ടു.

TAGS :

Next Story