ബഹിരാകാശത്തെ അലൂമിനിയം ഉപയോഗം; ഗവേഷണത്തിനൊരുങ്ങി യു.എ.ഇ
ബഹിരാകാശത്ത് അലൂമിനിയം ഉപയോഗിക്കുന്നത് സംബന്ധിച്ച ഗവേഷണത്തിന് തയാറെടുക്കുകയാണ് യു.എ.ഇ. ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്ററും, എമിറേറ്റ്‌സ് ഗ്ലോബല്‍ അലൂമിനിയവും കൈകോര്‍ത്താണ് പഠനം നടത്തുക.
ബഹിരാകാശ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും നിര്‍മിക്കുന്നതിന് ഈ രണ്ട് സ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. ഭാരം കുറഞ്ഞതും എന്നാല്‍ ഉറപ്പുള്ളതുമായ ലോഹമാണ് അലൂമിനിയം. അലൂമിനിയത്തിന്റെ പുനരുപയോഗ സാധ്യതയും കൂടുതലാണ്.
യു.എ.ഇയുടെ അലൂമിനിയം നിര്‍മിത ബഹിരാകാശ വാഹനങ്ങള്‍ സ്‌പേസിലെത്തുന്ന കാലം വിദൂരമല്ലെന്ന് മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റര്‍ ഡയരക്ടര്‍ ജനറല്‍ സാലിം അല്‍മാരി പറഞ്ഞു.
Next Story
Adjust Story Font
16